കീടനാശിനികളുടെ അനിയന്ത്രിത ഉപയോഗം; ഇടുക്കിയില്‍ അര്‍ബുദരോഗികള്‍ കൂടുന്നു
തൊടുപുഴ: ജില്ലയില്‍ അര്‍ബുദ രോഗബാധിതരുടെ എണ്ണം പ്രതിവര്‍ഷം കൂടിവരികയാണെന്ന് കണക്കുകള്‍. ഹൈറേഞ്ച് ഡെവലെപ്‌മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ ഐഎഫ്‌ഐ എം ബംഗ്‌ളൂരുവിലെ എംബിഎ വിദ്യാര്‍ഥികള്‍ അടുത്തിടെ നടത്തിയ ആരോഗ്യ സര്‍വേയിലാണ് കണ്ടെത്തല്‍.
കൃഷിയിടങ്ങളില്‍ രാസവളങ്ങളുടെയും കീടനാശിനികളും അനിയന്ത്രിത ഉപയോഗമാണ് ഇത്തരത്തിലുള്ള സ്ഥിതിവിശേഷത്തിലേയ്ക്ക് എത്തിച്ചത്. കൃഷിയിടങ്ങളില്‍ അമിത രാസവളം - കീടനാശിനി പ്രയോഗം വായു, ജലം എന്നിവ വിഷലിപ്തമാക്കും. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളില്‍ ഇവയുടെ അംശം കാണപ്പെടുന്നതും വലിയ തോതില്‍ അര്‍ബുദ രോഗത്തിലേക്ക് നയിക്കും. പരമ്പരാഗത ഭക്ഷണക്രമങ്ങള്‍ ഉപേക്ഷിച്ച് രുചിക്കൂട്ടുകളും നിറക്കൂട്ടുകളും ചേര്‍ത്ത് ഉണ്ടാക്കുന്ന ഇന്‍സ്റ്റന്റ് ഫുഡില്‍ കൂടുതല്‍ ആശ്രയിക്കുന്നതും രോഗത്തിനിടയാക്കും. സ്തീകളില്‍ സ്താനാര്‍ബുദവും, പുരുഷന്മാരില്‍ ശ്വാസകോശ ക്യാന്‍സറുമാണ് കൂടുതലായി കാണുന്നത്. ക്യാന്‍സര്‍േ രാഗികളില്‍ സ്തീപുരുഷ അനുപാതം ഏതാണ്ട് തുല്യമാണ്. കുട്ടികളിലും ക്യാന്‍സര്‍ വ്യാപകമാകുന്നുണ്ട്. വ്യായാമക്കുറവ്, ലഹരി ഉപയോഗം ഇവയും രോഗം വര്‍ധിപ്പിക്കും. ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ കഴിയും. ഇതിന് സഹായകരമാകുന്ന രോഗനിര്‍ണയ ക്യാമ്പുകള്‍ ഉള്‍പ്പെടെ ശക്തമായ ബോധവല്‍ക്കരണം വിവിധ തലങ്ങളില്‍ ഉണ്ടാകണം. സുരക്ഷിത ഭക്ഷണം എന്ന ആശയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടണം. ആവശ്യത്തിന് വ്യായാമം എല്ലാവര്‍ക്കും ഉണ്ടാകണം.
രാസവള കീടനാശിനി പ്രയോഗത്തില്‍ വലിയ നിയന്ത്രണം ഉണ്ടാകണം. നിരോധിക്കപ്പെട്ട മരുന്നുകളുടെ വിപണനം, ഉപയോഗം ഇവ കണ്ടെത്തി കര്‍ശനടപടി എടുക്കണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കല്‍, സുരക്ഷിതകൃഷിയെപ്പറ്റി ബോധവല്‍ക്കരണം എന്നിവ നടത്തണം. ഈ വലിയ വിപത്തിനെ ചെറുക്കാന്‍ സര്‍ക്കാര്‍ മത, സമുദായിക വേദികള്‍, സന്നദ്ധസംഘടനാ സംവിധാനങ്ങള്‍ എന്നിവയിലെല്ലാം വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിക്കണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."