HOME
DETAILS
MAL
17.42 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
backup
April 17 2018 | 03:04 AM
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 17.42 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സ് വിഭാഗം പിടികൂടി. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നും വന്ന രണ്ട് യാത്രക്കാരാണ് പിടിയിലായത്. പിടിയിലായ ഇരുവരും മലപ്പുറം സ്വദേശികളാണ്.
എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും 5,68,807 രൂപ വില വരുന്ന 199.800 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് പിടികൂടിയത്. ധരിച്ചിരുന്ന വസ്ത്രത്തിനകത്താണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. റിയാദില്‍ നിന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും 402.100 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 11,44,730 രൂപ വില വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."