ശ്രീജിത്തിനു മേല്‍ മൂന്നാം മുറ പ്രയോഗം നടത്തിയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: പൊലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനു മേല്‍ മൂന്നാംമുറ പ്രയോഗം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തല്‍. രണ്ടു തുടകളിലെ പേശികളിലും ഒരേ പോലത്തെ ചതവുകളുള്ളതായാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ലാത്തി പോലുളള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സൂചന. മര്‍ദ്ദനം ഏത് രൂപത്തിലായിരുന്നുവെന്ന് കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചേക്കും. ഇക്കാര്യത്തില്‍ അന്വേഷണ സംഘം വിദഗ്ധോപദേശം തേടി.
അതേസമയം, ശ്രീജിത്തിനെ വരാപ്പുഴയിലെ സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോഴേ അവശനായിരുന്നുവെന്ന് സാക്ഷി വെളിപെടുത്തി. ശ്രീജിത്തിനൊപ്പം സ്റ്റേഷനില്‍ കഴിഞ്ഞിരുന്ന വിജു എന്നയാള്‍ സ്വകാര്യ ചാനലിനോട് വെളിപെടുത്തിയതാണ് ഇക്കാര്യം.
സ്റ്റേഷനിലെത്തി കുറച്ചുനേരം കഴിഞ്ഞ് സെല്ലില്‍ വച്ച് വയറുവേദന എടുക്കുന്നതായി ശ്രീജിത്ത് പറഞ്ഞു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ തല്ലിയതാണെന്ന് പറഞ്ഞെന്നും വിജു പറയുന്നു.
വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ വിജുവിനേയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട് ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു.
ഇതിനിടെ ശ്രീജിത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."