ജ്യോത്സ്‌നയും കുടുംബവും 19ന് കലക്ടറേറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തും
കോഴിക്കോട്: ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തിയിട്ടും സി.പി.എം തുടരുന്ന ഊരുവിലക്കിനെതിരേ കോടഞ്ചേരി വേളാംകോട് ജ്യോത്സ്‌നയും കുടുംബവും പ്രക്ഷോഭത്തിന്. ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജ്യോത്സ്‌നയും കുടുംബവും 19ന് കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തും. പ്രക്ഷോഭത്തിന് ബി.ജെ.പി പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ് പങ്കെടുക്കും.
നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് ജ്യോത്സ്‌നയും ഭര്‍ത്താവ് സിബി ചാക്കോയും കുടുംബവും താമരശേരിയിലെ വാടകവീട്ടിലേക്ക് താമസം മാറ്റിയെങ്കിലും സി.പി.എം ഭീഷണി അവസാനിച്ചില്ല. പരാതി നല്‍കിയിട്ടും പൊലിസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സി.പി.എം തുടരുന്നു: ജ്യോത്സ്‌ന
കോഴിക്കോട്: തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമം നടത്തുകയാണെന്നും സി.പി.എം അക്രമത്തില്‍ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട ജ്യോത്സ്‌ന കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം വീടുപേക്ഷിച്ച് വാടകവീട്ടില്‍ താമസമാക്കിയിട്ടും സി.പി.എമ്മുകാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല. വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി അവിടെനിന്ന് ഒഴിപ്പിക്കണമെന്നാണ് പറയുന്നത്. നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കാത്ത ക്രൂരതക്കെതിരേ 19ന് കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തും.
സി.പി.എം ഭീഷണിക്കെതിരെ പൊലിസില്‍ പരാതിപ്പെടാന്‍ ചെന്നാല്‍ അപഹസിക്കുകയാണ് ചെയ്യുന്നത്. പരാതി സ്വീകരിക്കാനോ കേസെടുക്കാനോ പൊലിസ് തയാറാകുന്നില്ല. വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സിബി ചാക്കോക്കെതിരെ കള്ളക്കേസെടുത്തിരിക്കുകയാണെന്നും ജ്യോത്സ്‌ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."