HOME
DETAILS
MAL
റയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഉന്നതതല യോഗം
backup
June 05 2016 | 00:06 AM
കൊല്ലം: ലോക്സഭാ മണ്ഡലത്തിലെ റയില്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് നാളെ രാവിലെ 11ന് ചെന്നൈയില്‍ ഉന്നതതല യോഗം ചേരും. ദക്ഷിണ റയില്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.കെ. മിശ്രയുടെ ഓഫീസിലാണ് യോഗം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റ പ്രവര്‍ത്തികള്‍, റയില്‍വേ സ്റ്റേഷനുകളുടെ ആധുനികവത്ക്കരണം, കൊല്ലം റയില്‍വേ സ്റ്റേഷന് രണ്ടാം ടെര്‍മിനല്‍, റയില്‍വേ മേല്പാലങ്ങള്, അടിപ്പാതകള്‍, മറ്റു അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."