ചന്തപ്പടിയില്‍ തകര്‍ന്ന കലുങ്കിന്റെ നിര്‍മാണം ഇന്ന് ആരംഭിക്കും
പൊന്നാനി: ചന്തപ്പടിക്ക് സമീപം തകര്‍ന്ന കലുങ്കിന്റെ നിര്‍മാണം ഇന്ന് മുതല്‍ പുനരാരംഭിക്കും. ഇതുവഴിയുള്ളവാഹന ഗതാഗതം പുനക്രമീകരിച്ചു.
പൊന്നാനി പഴയ ദേശീയപാതയിലെ എന്‍.എച്ച് 66ല്‍ ചന്തപ്പടിക്ക് സമീപം ഷാദി മഹലിനു മുന്നില്‍ തകര്‍ന്ന കലുങ്കിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികളാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡ് വെട്ടിപ്പൊളിച്ചത് നിരവധി അപകടങ്ങള്‍ക്കിടയാക്കിയിരുന്നു. റോഡില്‍ നിര്‍മിച്ച കിടങ്ങില്‍ വീണ് യാത്രികര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് വെട്ടിപ്പൊളിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പാലിക്കാതിരുന്നതാണ് തുടര്‍ അപകടങ്ങള്ക്കിടവരുത്തിയത്.
തുടര്‍ന്ന് കരാറുകാരന് റോഡിലെ കിടങ്ങ് മണ്ണിട്ട് മൂടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച റോഡിലെ കള്‍വര്‍ട്ട് പുനര്‍നിര്‍മിക്കുന്നതിനായി തീരുമാനിച്ചത്.
ഇന്ന് മുതല്‍ റോഡ് പണി തീരുന്നത് വരെ എന്‍.എച്ച് 66ല്‍ ചന്തപ്പടിയിലേക്ക് വരുന്ന വാഹനങ്ങള്‍ ടി.ബി.റോഡ് - ബസ് സ്റ്റാന്‍ഡ്-കൊല്ലന് പടി വഴി തിരിഞ്ഞ് പോകണമെന്ന് ദേശീയ പാത വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."