മികവ് ലക്ഷ്യമിട്ട് ഇന്ത്യന്‍ ബോക്സര്‍മാര്‍ അമേരിക്കയിലേക്ക്
ന്യൂഡല്‍ഹി: ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഉജ്ജ്വല പ്രകനടത്തിന് പിന്നാലെ ഇന്ത്യന്‍ ബോക്സര്‍മാര്‍ക്ക് വിദേശത്ത് മികച്ച പരിശീലനം വാഗ്ദാനം ചെയ്ത് ബോക്സിങ് ഫെഡറേഷന് ഓഫ് ഇന്ത്യ. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി താരങ്ങളെ കൂടുതല്‍ കരുത്തരാക്കാന്‍ അമേരിക്കയില്‍ ലോകോത്തര നിലവാരത്തിലുള്ള മൈക്കിള്‍ ജോണ്സണ് അക്കാദമിയില്‍ പരിശീലന സൗകര്യം ഒരുക്കുമെന്ന് ബി.എഫ്.ഐ പ്രസിഡന്റ് അജയ് സിങ് അറിയിച്ചു. താരങ്ങളെ അനുമോദിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിശീലനം രണ്ടാഴ്ച്ചയോളം നീളും.
മൂന്ന് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമടക്കം ഗെയിംസിലാകെ ഒന്‍പത് മെഡലുകളാണ് ഇന്ത്യന്‍ ബോക്സിങ് താരങ്ങള്‍ നേടിയത്. സ്വര്‍ണ മെഡല്‍ നേട്ടത്തിലും ആകെ മെഡല്‍ നേട്ടത്തിലും ഗെയിംസില്‍ ഇന്ത്യന്‍ ബോക്സര്‍മാരുടെ റെക്കോര്‍ഡ് പ്രകടനമായിരുന്ന ഇത്തവണത്തേത്. ഗെയിംസില്‍ മത്സരിച്ച എല്ലാ പുരുഷ ബോക്സര്‍മാര്‍ക്കും മെഡല്‍ പട്ടികയില്‍ ഇടം നേടാനായി.
ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും ഈ നേട്ടം തുടരാനാകുമെന്നാണ് ഫെഡറേഷന്റെ പ്രതീക്ഷ. ഇതിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് വിദേശ പരിശീലനം ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."