HOME
DETAILS

ഹജ്ജ്: രാജ്യത്ത് 7168 പേര്‍ യാത്ര റദ്ദാക്കി

  
backup
April 20, 2018 | 2:29 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-7168-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be


കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിനുളള നിയന്ത്രണങ്ങള്‍ക്കൊപ്പം ചെലവും കൂടിയതോടെ 16 സംസ്ഥാനങ്ങളില്‍ നിന്നായി അവസരം കൈവന്ന 7168 പേര്‍ യാത്ര റദ്ദാക്കി. ഉത്തര്‍പ്രദേശിലും കേരളത്തിലുമാണ് കൂടുതല്‍ പേര്‍ യാത്ര റദ്ദാക്കിയത്. ഇവരില്‍ ഒന്നാംഗഡു പണം അടച്ചവരും ഉള്‍പ്പെടും.
ഉത്തര്‍ പ്രദേശില്‍ നിന്ന് 1605 പേരും കേരളത്തില്‍ നിന്ന് 1361 പേരുമാണ് യാത്ര റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം 700 ലേറെ പേരാണ് റദ്ദാക്കിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഇതിന്റെ ഇരട്ടിയാളുകള്‍ യാത്ര ഉപേക്ഷിച്ചു.
റദ്ദാക്കിയ സീറ്റുകള്‍ അതത് സംസ്ഥാനങ്ങളിലെ ഹജ്ജ് വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് തന്നെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വീതിച്ചു നല്‍കി. ഇന്ത്യയില്‍ നിന്ന് ഇതാദ്യമായാണ് ഏഴായിരത്തിലേറെ പേര്‍ ആദ്യഘട്ടത്തില്‍ തന്നെ യാത്ര റദ്ദാക്കുന്നത്.
ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തില്‍ ഉംറ തീര്‍ഥാടനം നടത്തിയിട്ടുണ്ടെങ്കില്‍ രണ്ടായിരം സഊദി റിയാല്‍ (ഏകദേശം 36,000 രൂപ) അധികം നല്‍കണമെന്നാണ് നിബന്ധന. ഇത് തീര്‍ഥാടകരറിയുന്നത് ഹജ്ജിന്റെ പരിശീലന ക്ലാസില്‍ വച്ചാണ്. ഉംറ തീര്‍ഥാടനത്തിന് ഉയര്‍ന്ന നിരക്കില്ലാത്തതിനാല്‍ ഭൂരിഭാഗം പേരും നേരത്തെ തന്നെ ഉംറ നിര്‍വഹിച്ചവരാണ്.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനാല്‍ 10,000 രൂപവരെ ഇത്തവണ അധികം നല്‍കേണ്ടിവരും. മക്കയിലും മദീനയലുമടക്കമുളള കെട്ടിടങ്ങളുടെ വാടക നിരക്ക് ഉയര്‍ന്നതും ഹജ്ജിന്റെ ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. രണ്ടാം ഗഡു പണം നിശ്ചയിക്കുന്നതോടെയാണ് ഈ വര്‍ഷത്തെ ഹജ്ജിന്റെ ചെലവ് കൃത്യമായി അറിയാനാവുക.
പ്രവാസികളുടെ പാസ്‌പോര്‍ട്ട് സമര്‍പ്പണം നേരത്തെയാക്കിയതും യാത്ര റദ്ദാക്കാന്‍ കാരണമായിട്ടുണ്ട്. ഏപ്രില്‍ 30നകം പ്രവാസികള്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിബന്ധന. എന്നാല്‍, അഞ്ചു മാസത്തെ അവധി തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് ലഭ്യമാവാത്തതിനാല്‍ പലരും യാത്ര ഉപേക്ഷിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം ഹജ്ജിന് അവസരം ലഭിച്ചവരില്‍ 1300 പേര്‍ പ്രവാസികളാണ്. ഏപ്രിലില്‍ സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ട് ഹജ്ജ് കഴിഞ്ഞ് സെപ്തംബറിലാണ് തിരിച്ചുലഭിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  14 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  14 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  14 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  14 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  14 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  14 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  14 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  14 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  14 days ago