കാറിടിച്ച് ഒരാള്‍ മരിച്ചു; നാലു ദിവസം മുന്‍പേ പ്രതിക്ക് 'പ്രായപൂര്‍ത്തിയായി'
ന്യൂഡല്‍ഹി: ആഡംബര കാറിടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരേ കേസെടുക്കാന്‍ തീരുമാനം. അപകടം നടക്കുമ്പോള്‍ നിയമപരമായി ഇയാള്‍ക്കു പ്രായപൂര്‍ത്തി ആയിരുന്നില്ലെങ്കിലും അപകടം നടന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അറിയാമായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് പ്രായപൂര്‍ത്തി ആയതായി കണക്കാക്കി കേസെടുക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അനുമതി നല്‍കിയത്. ഏപ്രില്‍ നാലിനായിരുന്നു സംഭവം. പ്രതി ഓടിച്ച കാറിടിച്ച് 32കാരനായ സിദ്ധാര്‍ഥ് ശര്‍മ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, സംഭവ ദിവസം പ്രതിക്കു പ്രായപൂര്‍ത്തിയായിരുന്നില്ല. പതിനെട്ടു തികയാന്‍ നാലു ദിവസംകൂടിയായിരുന്നു ബാക്കിയുണ്ടായിരുന്നത്. തുടര്‍ന്നാണ് ഇയാള്‍ക്കു മൈനറെന്ന പരിഗണന നല്‍കാതെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലിസ് ജുവനൈല്‍ കോടതിയെ സമീപിച്ചത്. അപകടത്തെ ഹീനമെന്നാണ് ജുവനൈല്‍ ജസ്റ്റിസ് വിശേഷിപ്പിച്ചത്. യുവാവിനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയിരുന്നു. ഒരു വര്‍ഷത്തിനിടെ മൂന്നുതവണ ഇയാള്‍ക്കെതിരേ അശ്രദ്ധമായ ഡ്രൈവിങുമായി ബന്ധപ്പെട്ട കേസുകള്‍ വന്നിരുന്നു. സംഭവത്തില്‍ ഇയാളുടെ പിതാവിനും കാര്‍ ഡ്രൈവര്‍ക്കുമെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."