HOME
DETAILS

അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അനധികൃത പാര്‍ക്കിങ് ശല്യം രൂക്ഷം

  
backup
April 20, 2018 | 4:05 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

 

അങ്കമാലി : അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഇരുചക്ര വാഹനങ്ങളുടെ അശാസ്ത്രീയമായ പാര്‍ക്കിങ് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നു. ദേശീയ പാതയില്‍നിന്നുമുള്ള റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ആരംഭം മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെ നൂറു മീറ്റര്‍ ദൂരത്തില്‍ ഇരു വശത്തും ഇരു ചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്.
സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്കു ഇറങ്ങുന്ന വഴി ആയതിനാല്‍ റോഡില്‍ ഇപ്പോഴും തിരക്കുമുണ്ട്.കാല്‍ നടയാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. നടപ്പാത ഇല്ലാത്തതിനാലും റോഡരികില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ശല്യം ഉള്ളതിനാലും യാത്രക്കാര്‍ റോഡിലൂടെയാണ് ഇറങ്ങി നടക്കുന്നത്. ഇത് വന്‍ അപകടസാധ്യതയാണെന്ന് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും റോഡരികിലെ പാര്‍ക്കിങ് അവസാനിപ്പിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്തിട്ടില്ല.
റോഡില്‍ പല ഭാഗത്തായി 5 സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുതെന്ന് പൊലിസ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെകിലും ബോര്‍ഡുകളുടെ അടിയില്‍ ഉള്‍പ്പെടെ നിരനിരയായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. ട്രെയിനില്‍ എറണാകുളം ,തൃശൂര്‍ ഭാഗത്തേക്ക് പോകുന്നവരാണ് ഇരു ചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
അവരോടു മാറ്റി പാര്‍ക്ക് ചെയ്യുവാന്‍ കാല്‍നട യാത്രക്കാര്‍ പറഞ്ഞെങ്കിലും പാര്‍ക്ക് ചെയ്യാന്‍ വേറെ സ്ഥലമില്ലെന്നാണ് മറുപടി പറയുന്നത്. റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് വളരെ ചെറുതായതിനാല്‍ വളരെ കുറച്ചു വാഹനങ്ങള്‍ മാത്രമേ അതില്‍ പാര്‍ക്ക് ചെയ്യുവാന്‍ പറ്റുകയുള്ളൂ.
പുറത്തുള്ള പണം കൊടുത്ത് പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം രാവിലെ തന്നെ കാറുകളും ബൈക്കുകളും നിറയുകയും ചെയ്യും. പതിനായിരത്തോളം സീസണ്‍ ടിക്കറ്റുകാര്‍ മാത്രം അങ്കമാലിയില്‍ നിന്നും ദിവസേന ട്രെയിന്‍ മാര്‍ഗ്ഗം യാത്ര ചെയ്യുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ റോഡ് 4 മാസം മുന്‍പാണ് വെള്ളക്കെട്ട് ഒഴിവാക്കാന്‍ മണ്ണിട്ട് ഉയര്‍ത്തി കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി നടപ്പാത നിര്മിക്കുവാനും മറ്റു സൗന്ദര്യ വല്‍ക്കരണം നടത്തുവാനായി ഫണ്ട് അനുവദിച്ചത്. എന്നാല്‍ റോഡ് പണി മാത്രമേ പൂര്‍ത്തിയാക്കിയുള്ളൂ.
നടപ്പാത നിര്മാണത്തിനുവേണ്ടി അവിടെയുണ്ടായിരുന്ന തട്ടുകടക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപ്പാതയില്‍ മുഴുവന്‍ കാട് പിടിച്ചിരിക്കുകയാണ്. മോര്‍ണിങ് സ്റ്റാര്‍ കോളേജ്, ഡിസ്‌റ് കോളജ് , ഡിപോള്‍ സ്‌കൂള്‍, എം ജി യൂണിവേഴ്‌സിറ്റി ഓഫ് കാംപസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളടക്കം സ്വകാര്യ ബസ് യാത്രക്കാരും , ട്രെയിന്‍ യാത്രക്കാരും ഉള്‍പ്പെടെയുള്ള യാത്രക്കാരും ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി റോഡരികിലെ പാര്‍ക്കിംഗ് ഒഴിവാക്കി നടപ്പാത നിര്‍മിച്ചു നല്‍കിയില്ലെങ്കില്‍ വന്‍ ദുരന്ത മുണ്ടാകുമെന്നു യാത്രക്കാരും വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും മുന്നറിയിപ്പ് നല്‍കി .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  12 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  12 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  12 days ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  12 days ago
No Image

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

Kerala
  •  12 days ago
No Image

താഴമണ്‍ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം: ബി.ജെ.പി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍

Kerala
  •  12 days ago
No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  12 days ago
No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  12 days ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  12 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  12 days ago