HOME
DETAILS

ഉദ്ഘാടനത്തിനൊരുങ്ങി പാലങ്ങള്‍: ഉള്‍ഗ്രാമങ്ങളുടെ യാത്രാദുരിതത്തിന് അറുതി

  
backup
April 20 2018 | 05:04 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%b2

 

 

കല്‍പ്പറ്റ: ഉദ്ഘാടനത്തിനൊരുങ്ങി വടക്കേ വയനാട്ടില്‍ നിരവധി ഉള്‍നാടന്‍ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് പാലങ്ങള്‍.
തവിഞ്ഞാല്‍ പഞ്ചായത്തിലെ പനന്തറപ്പാലം, വാളാട് പൊള്ളമ്പാറ പാലം, മാനന്തവാടി ചെറുപുഴ പാലം എന്നിവയാണ് യാഥാര്‍ഥ്യമാകുന്നത്.
സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തില്‍ ഇവ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. മഴക്കാലത്ത്് വെള്ളം കയറി ഒറ്റപ്പെടുന്ന ഗ്രാമങ്ങളുടെ ദുരിതങ്ങള്‍ക്കും ഇതോടെ അറുതിയാകും.
ദീര്‍ഘകാലമായുള്ള കാത്തിരിപ്പിനൊടുവിലാണ് പനന്തറപ്പാലം യാഥാര്‍ഥ്യമാകുന്നത്.
22.32 മീറ്റര്‍ നീളമുള്ള പാലം നാല് കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. നടപാത ഉള്‍പ്പെടെ 11.05 മീറ്ററാണ് വീതി.
മഴക്കാലത്ത് വെള്ളം കയറുമ്പോള്‍ പ്രദേശമാകെ ഒറ്റപ്പെടുന്ന സാഹചര്യമാണുണ്ടായത്. പാലം ഉയര്‍ന്നതോടെ ഈ ദുരിതം അവസാനിച്ചിരിക്കുകയാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടിനെയും തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശേരിയെയും ബന്ധിപ്പിക്കുന്ന വാളാട് പൊള്ളമ്പാറ പാലത്തിനും പ്രദേശവാസികളുടെ കാത്തിരിപ്പിന്റെ കഥപരാനുണ്ട്. നാല് വര്‍ഷം മുന്‍പാണ് നിര്‍മാണം തുടങ്ങിയത്.
പൊതുമാരാമത്ത് വകുപ്പ് ഏഴ് കോടി 28 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പാല വന്നതോടെ തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശേരി, മക്കിയാട്, ആലക്കല്‍, വീട്ടീയാമ്പറ്റ, എടമുണ്ട, വെങ്ങലോട്ട്, തവിഞ്ഞാലിലെ വാളാട്, കൂടത്തില്‍, വാളമടക്ക്,കാരച്ചാല്‍,ആലാറ്റില്‍ തുടങ്ങിയ ഗ്രാമങ്ങളുടെ യാത്രാ ദുരിതത്തിനാണ് അറുതിയാകുന്നത്.
മാനന്തവാടിയുടെ വിളിപ്പാടകലെയുള്ള ചെറുപുഴ പാലം പൂര്‍ത്തിയായതോടെ ഒഴക്കോടി, തവിഞ്ഞാല്‍, മുതിരേരി പ്രദേശത്തേക്കുള്ള യാത്രാദുരിതമാണ് ഇല്ലാതാക്കുന്നത്. നാലുകോടി രൂപയാണ് പാലത്തിന്റെ നിര്‍മാണ ചെലവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago