HOME
DETAILS

വാക്കുകള്‍ക്ക് ഊക്കാണ് ഉപമകള്‍

  
backup
June 05 2016 | 07:06 AM

ulkazhcha-sunday-prabhaatham

നൂറു പേജ് വിശദീകരിക്കുന്നത് ഒറ്റ വരിയില്‍ ഒതുക്കാം. ആയിരം പ്രഭാഷണങ്ങള്‍ നടത്തി വിശദീകരണങ്ങള്‍ നല്‍കുന്നത് രണ്ടു വാക്കില്‍ ഒതുക്കിപ്പറയാം. ഏതു ദുര്‍ഗ്രാഹ്യതകളെയും സുഗ്രാഹ്യങ്ങളാക്കി പരിവര്‍ത്തിപ്പിക്കാം. സംശയം വേണ്ടാ, ഉപമകള്‍ക്ക് അങ്ങനെ ചില മാസ്മരശക്തിയുണ്ട്. നിസാരമായവയെ സാരമാക്കി അവതരിപ്പിക്കാനും സാരമായവയെ നിസാരമാക്കി അവതരിപ്പിക്കാനും ഉപമകള്‍ക്കു കഴിയും. പറയുന്നത് ആര്‍ക്കുമറിയാവുന്ന കാര്യമായിരിക്കാം. പക്ഷേ, ഉപമകളുപയോഗിച്ച് സംസാരിക്കുമ്പോള്‍ ജനം അതിനു സാവേശം ചെവി കൊടുക്കും. പുതിയൊരു അറിവ് നുകരുന്നതിന്റെ പ്രതീതി അവരുടെ മുഖങ്ങളില്‍ തെളിയും. ആശയവിനിമയങ്ങള്‍ ആരോഗ്യകരമാക്കാന്‍, സംസാരം ഫലപ്രാപ്തിയുള്ളതാക്കി മാറ്റാന്‍, പറയുന്നത് ആകര്‍ഷകവും മനോഹരവുമാക്കാന്‍ ഉപമകള്‍ വലിയ സഹായകങ്ങളാണ്. ജീവിതത്തിന് ദിശാബോധം നല്‍കാന്‍ പോന്ന ഏതാനും ചില ഉപമകളിതാ.
''ഓരേ സമീപനം എല്ലാവരിലും ഒരേ ഫലമാവില്ല സൃഷ്ടിക്കുക. വെയില്‍ ഐസുരുക്കുമെങ്കിലും ചെളിയെ ഉണക്കിയുറപ്പിക്കുകയാണല്ലോ ചെയ്യുക.'' ''സംസാരം സൂക്ഷിച്ചുവേണം. അതു മരുന്നുപോലെയാണ്. അമിതമായാല്‍ ജീവനെടുക്കും. മിതമായാല്‍ ജീവന്‍ കൊടുക്കും.'' ''അനുഭവം ക്രൂരനായ അധ്യാപകനാണ്. പാഠം പഠിപ്പിക്കുന്നതിനു മുന്‍പാണ് അത് പരീക്ഷ നടത്തുക.'' ''ബന്ധങ്ങള്‍ പക്ഷികളെപോലെയാണ്. അമര്‍ത്തിപ്പിടിച്ചാല്‍ ചത്തുപോകും. അയച്ചുപിടിച്ചാല്‍ പറന്നുപോകും. കരുതലോടെ പിടിച്ചാല്‍ കൂടെയുണ്ടാവുകയും ചെയ്യും.'' ''എപ്പോഴും ക്ഷമ കൂടെയുണ്ടാകുന്നത് വലിയ അനുഗ്രഹമാണ്. ക്ഷമ കൈപ്പുമരമാണെങ്കിലും അതില്‍ വിളയുന്നത് മധുരക്കനിയായിരിക്കും.'' ''ഇരുമ്പ് വെറുതെയിരുന്നാല്‍ തുരുമ്പ് പിടിക്കുന്നപോലെ കര്‍മം ചെയ്യാതിരുന്നാല്‍ മനസിന്റെ ശക്തി കെട്ടുപോകും'' ''വൃക്ഷം പോലെയാണ് സച്ചരിതര്‍. വെട്ടാന്‍ വരുന്നവനും അത് തണലിട്ടു കൊടുക്കും. ആത്മീയഗുരുക്കന്മാര്‍ ചന്ദനംപോലെ. അതിനെ വെട്ടിമുറിക്കുന്ന കോടാലിയില്‍പോലും അതു സുഗന്ധം പരത്തും. മഹാന്മാരെ ചന്ദ്രനോടുപമിക്കാം. അതിനെ കാണാന്‍ ജനം തല ഉയര്‍ത്തും. അഹങ്കാരികളെ പുകയോടുപമിക്കാം. ജനം കാണാന്‍ അത് സ്വയം ഉയര്‍ന്നുനില്‍ക്കും. ദീര്‍ഘായുസ് പുകയ്ക്കല്ല, ചന്ദ്രനാണ്.'' ''ആരോഗ്യം ആരോഗ്യവാന്മാരുടെ ശിരസില്‍ നിലകൊള്ളുന്ന കിരീടം. അതു കാണുന്നവര്‍ രോഗികള്‍ മാത്രം.'' ''പണം കൈയിലേക്കൊഴുകുന്നതു കണ്ട് ഒരിക്കലും മതിമറന്ന് ഞെളിയണ്ട. വാഴക്ക് കുല വന്നുകഴിഞ്ഞാല്‍ വാഴയുടെ ആയുസ് കഴിഞ്ഞു. പിന്നെ വെട്ടിമാറ്റപ്പെടുകയാണു ചെയ്യുക.''
ആത്മജ്ഞാനികള്‍ പറയുന്നു: ''ദൈവം കടല്‍ പോലെയാണ്. പ്രപഞ്ചം കടല്‍ സൃഷ്ടിക്കുന്ന തിരമാലകള്‍ പോലെയും. തിരമാലകള്‍ കടലല്ല. കടലല്ലാത്തതുമല്ല. പ്രപഞ്ചം ദൈവമല്ല. ദൈവമല്ലാത്തതുമല്ല.''
ശൈഖ് മഹ്മൂദുല്‍ ഖാഹിരി പറഞ്ഞു: ''ബുദ്ധി അറിവ് ലഭ്യമാക്കാനുള്ള മാര്‍ഗമാണെങ്കിലും ബുദ്ധിയെക്കാള്‍ മേന്മ അറിവിനുതന്നെ. തേനുണ്ടാകുന്നത് തേനീച്ചമൂലമാണെങ്കിലും തേനീച്ചയെക്കാള്‍ തേനിനു തന്നെയാണല്ലോ മേന്മ. ജ്ഞാനമുള്ളവന് ബുദ്ധിയുണ്ടെന്ന കാര്യം തീര്‍ച്ചതന്നെ. എന്നാല്‍ ബുദ്ധിമാത്രമുള്ളവന്‍ അജ്ഞാനിയാണ്. തേനുള്ള തേനറയില്‍ തേനീച്ചയുണ്ടെന്നത് തീര്‍ച്ച. എന്നാല്‍ തേനില്ലാത്ത തേനറ ആര് ശ്രദ്ധിക്കാന്‍.'' ''നീ സമുന്നതനും നിന്റെ ശത്രു സാമര്‍ഥ്യം കുറഞ്ഞവനുമാണെന്നിരിക്കട്ടെ. എന്നാലും അവന്റെ കാര്യത്തില്‍ നീ നിര്‍ഭയനാകണ്ട. ഉയര്‍ന്ന കെട്ടിടത്തിന്റെ തറയിലേക്ക് എത്ര ദുര്‍ബലമായ മരവേര് വന്നാലും കെട്ടിടത്തെ അതു തകര്‍ക്കും.'' ''എത്രവലിയ ധനാഢ്യനാണെങ്കിലും വിഡ്ഢിക്ക് ബുദ്ധിമതിയെ കീഴടക്കാനാവില്ല. തേരട്ടക്ക് എത്ര കാലുകളുണ്ടെങ്കിലും ഒരു കാലുപോലുമില്ലാത്ത പാമ്പിന്റെ വേഗതയില്‍ അതിനു സഞ്ചരിക്കാനാവില്ലതന്നെ.''
സഅ്ദീ ശീറാസിയുടെ വാക്കുകള്‍: ''വികലവിശ്വാസിയായ ശിഷ്യന്‍ പാപ്പരനായ അനുരാഗിയെപോലെയാണ്. വഴിയറിയാത്ത യാത്രികന്‍ ചിറകില്ലാത്ത പക്ഷിയെ പോലെ. പ്രവര്‍ത്തിക്കാത്ത പണ്ഡിതന്‍ ഫലമില്ലാത്ത വൃക്ഷം. ജ്ഞാനമില്ലാത്ത ഭക്തന്‍ കവാടമില്ലാത്ത ഭവനം. അജ്ഞാനിയായ സാധകന്‍ കാല്‍നടക്കാരനെപോലെയും അലസനായ പണ്ഡിതന്‍ നിദ്രാധീനനായ കുതിരസവാരിക്കാനെപോലെയുമാണ്.''
തഴവാ മുഹമ്മദ് കുഞ്ഞി മൗലവി പാടി:
''സൗന്ദര്യമമിതം ഉണ്ട് എന്നാല്‍ പെണ്ണിനെ
കെട്ടാതിരിക്കല്‍ നല്ലതാ ശര്‍റെന്തിന്
വെള്ളം തെളിഞ്ഞത് എന്നു കണ്ടാല്‍ പിന്നെ
കുളിക്കുന്നതിന്നധികം ജനം വരും പൊന്നേ''
ജിബ്രാന്‍ പറഞ്ഞു: ''ജീവിതം ഒരു ജാഥ. മെല്ലെ നടക്കുന്നവനു തോന്നി അതിനു വേഗത കൂടുതലാണെന്ന്. അയാള്‍ ജാഥയില്‍നിന്ന് മാറിനിന്നു. വേഗം നടക്കുന്നവനു തോന്നി അതിനു വേഗത തീരെയില്ലെന്ന്. അയാളും ജാഥയില്‍നിന്ന് മാറിനിന്നു.''
ഒരിക്കല്‍ ഒരു ഉദ്യോഗസ്ഥനോട് മാനേജര്‍ ചോദിച്ചു: ''എന്തിനാണ് താങ്കള്‍ ചെറിയ സ്ഥാപനത്തിലെ വലിയ സ്ഥാനം രാജിവച്ച് വലിയ സ്ഥാപനത്തിലെ ചെറിയ സ്ഥാനം ഏറ്റെടുത്തത്?''
അപ്പോള്‍ അയാള്‍ പറഞ്ഞു:
''കഴുതയുടെ തലയാകുന്നതിലും ഭേദം കുതിരയുടെ വാലാകുന്നതാണല്ലോ.''
നന്നായി അടിക്കുകയും നന്നായി പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകനോട് ഒരു കുട്ടി: ''മാസ്റ്റേറേ, അങ്ങ് എന്തിനാണ് ഇങ്ങനെ അടിക്കുന്നത്?
മാസ്റ്റര്‍: ''രോഗം മാറാന്‍ ചിലപ്പോള്‍ കൈപ്പേറിയ കഷായം കുടിക്കേണ്ടി വരും. മറ്റു ചിലപ്പോള്‍ ഇഞ്ചക്ഷന്‍ അടിക്കേണ്ടി വരും. വേറെ ചിലപ്പോള്‍ ഓപ്പറേഷന്‍ നടത്തുക വരെ വേണ്ടി വരും. അതില്‍ ഡോക്ടറോട് ആരെങ്കിലും കയര്‍ക്കാറുണ്ടോ? ഡോക്ടറേ ചോദ്യം ചെയ്യാറുണ്ടോ?''



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago