എളവള്ളിയില്‍ മഞ്ഞപ്പിത്ത ബാധ: ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ നിരവധി പേര്‍ക്കു മഞ്ഞപ്പിത്തം പിടിപെട്ടതായി സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തരോഗ ബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
ആരുടെയും നില ഗുരുതരമല്ലെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ നാനൂറോളം വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും അമല മെഡിക്കല്‍ കോളജിലെ നേഴ്സിങ്ങ് വിദ്യാര്‍ഥികളും പല ഘട്ടങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തുകയും പ്രദേശത്തെ കിണറുകളില്‍ ക്ലോറിനേഷന് നടത്തുകയും ചെയ്തു. എളവള്ളി പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാ പരമേശ്വരന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ഈ പ്രദേശത്തു രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എം.രവിചന്ദ്രന്‍ പ്രവര്‍ത്തനങ്ങളുടെ കോഓര്‍ഡിനേഷന്‍ നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ജി.കലാവതി, ജൂനിയര്‍ ഹെല്‍ത്ത് നേഴ്സ്മാരായ പി.കെ ഷൈലജ, പി.കെ സുജാത പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."