ഡോ. കഫീല്‍ അഹമ്മദ് ഖാന്റെ ജാമ്യാപേക്ഷ വൈകിപ്പിക്കുന്നുവെന്ന് ഭാര്യ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നവജാത ശിശുക്കളടക്കം മരിക്കാനിടയായ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലടച്ച ഡോ. കഫീല്‍ അഹമ്മദ് ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രോസിക്യൂഷന്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ഭാര്യ. ഖാനെതിരേ ചുമത്തിയ കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസ് കോടതിയിലെത്തിയാല്‍ ഇക്കാര്യം തെളിയിക്കാനാകുമെന്നും കഫീല്‍ ഖാന്റെ ഭാര്യ ഡോ. ശബിസ്ത പറഞ്ഞു.
ഗൊരഖ്പൂര്‍ ശിശുമരണക്കേസില്‍ നേരത്തെ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കിയതാണ്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ മാത്രം വേഗത ഉണ്ടായില്ല. പ്രോസിക്യൂഷന്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മനഃപൂര്‍വം വൈകിപ്പിക്കുകയാണ്. കൂഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തിന് കാരണം സംസ്ഥാന ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും ശബിസ്ത പറഞ്ഞു. കുട്ടികളുടെ മരണം ഓക്‌സിജന്റെ ലഭ്യത കുറവു മൂലമല്ലെന്നും സ്വാഭാവികമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതാണെന്നിരിക്കെ പിന്നെ എന്തിനാണ് ഡോ.കഫീല്‍ അടക്കമുള്ളവരെ ജയിലിലടച്ചിരിക്കുന്നതെന്നും അവര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."