HOME
DETAILS

ഹര്‍ത്താല്‍: അക്രമത്തിനു ഇടതുപക്ഷം സാമുദായിക നിറം നല്‍കുന്നുവെന്ന് മുസ്‌ലിംലീഗ്

  
backup
April 21 2018 | 20:04 PM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81


കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ബോധ്യപ്പെട്ടെന്നും ശരിയായ അന്വേഷണം നടത്തണമെന്നും മുസ്‌ലിംലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയുന്നതില്‍ പൊലിസും ഇന്റലിജന്‍സും പരാജയപ്പെട്ടു. സര്‍ക്കാര്‍ ഹര്‍ത്താല്‍ തടയാന്‍ ഒന്നും ചെയ്തില്ല. ഹര്‍ത്താല്‍ കഴിഞ്ഞ ശേഷം നിരപരാധികളെ ഒന്നടങ്കം പിടിച്ചു ജയിലിലടക്കുക മാത്രമാണ് പൊലിസ് ചെയ്യുന്നത്. അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കാം. ചാനല്‍ ചര്‍ച്ചകളിലും മറ്റും പലരും കത്‌വ പെണ്‍കുട്ടിയുടെ പേര് പറയുന്നു.
എന്നാല്‍ അവര്‍ക്കെതിരേയൊന്നും പോക്‌സോ ചുമത്താതെ ബാനര്‍ പിടിച്ചു പ്രകടനം നടത്തുന്നവര്‍ക്കെതിരേ മാത്രം പൊലിസ് പോക്‌സോ ചുമത്തുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള തുടര്‍നടപടികളെക്കുറിച്ച് അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ആലോചിക്കും.
താനൂരില്‍ ലീഗ് മുനിസിപ്പല്‍ പ്രസിഡന്റിന്റെ കടയടക്കം അക്രമിക്കപ്പെട്ടിട്ടുണ്ട്. കെ.ആര്‍ ബേക്കറി അക്രമിക്കപ്പെട്ടത് മാത്രം ഉയര്‍ത്തിക്കാട്ടി അക്രമത്തിന് സാമുദായിക നിറം നല്‍കാന്‍ ഇടതുപക്ഷവും ചില മന്ത്രിമാരും ശ്രമിക്കുകയാണെന്നും ഇതു നിരുത്തരവാദിത്വപരമായ സമീപനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹര്‍ത്തിലിനെതിരേ നേരത്തെ തന്നെ ലീഗ് നിലപാടെടുത്തിരുന്നു.
സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള സംഘ്പരിവാര്‍ ശ്രമം പരാജയപ്പെട്ടത് ലീഗിന്റെ ഇടപെടല്‍ കൊണ്ടാണ്. പൊലിസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിഷേധത്തിന്റെ വിഡിയോ നോക്കിയല്ല പല അറസ്റ്റും നടത്തിയത്. താനൂരിലെ കെ.ആര്‍ ബേക്കറി കുത്തിപ്പൊളിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി നാട്ടിലെ സി.പി.എം പ്രവര്‍ത്തകനാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതോടെ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
അക്രമങ്ങള്‍ തടയാതെ അക്രമത്തിന്റെ പേരില്‍ നിരപരാധികള്‍ക്കെതിരേ കേസെടുക്കുകയാണ് ചെയ്യുന്നതെന്നും പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രശ്‌നങ്ങളുള്ള താനൂരില്‍ മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്നു പൊലിസ് സ്റ്റേഷന്റെ അടുത്തുള്ള കെ.ആര്‍ ബേക്കറി തകര്‍ത്തതില്‍നിന്നു വ്യക്തമാണെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വി.കെ ഇബ്രാഹിം കുഞ്ഞ്, എം.എ റസാഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago