തച്ചുപണിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് വിജിത്ത്‌ലാല്‍
ഫറോക്ക്: ക്ഷേത്രനിര്‍മിതികളിലും പള്ളിവാതിലുകളിലും കരവിരുതില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് ശ്രദ്ധേയനാകുകയാണ് നല്ലളം പറമ്പത്ത്കാവില്‍ വിജത്ത്‌ലാല്‍. വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളും പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും മരത്തടിയില്‍ തീര്‍ത്ത് വിജിത്ത് അത്ഭുതങ്ങള്‍ തീര്‍ക്കുകയാണ്.
പരമ്പരാഗത ശൈലിയില്‍ തച്ചുശാസ്ത്ര പ്രകാരം ക്ഷേത്രനിര്‍മിതിയും ഹിന്ദു പുരാണങ്ങളിലെ ഇതിഹാസങ്ങളും വ്യാളി മുഖങ്ങളുമെല്ലാം ഇദ്ദേഹം തന്റെ കരവിരുതില്‍ വിരിയിച്ചെടുക്കും.
ഡി.ടി.പിയില്‍ പ്രിന്റെടുത്ത് തേക്കുപലകയില്‍ വരച്ച ശേഷം ഉളി കൊണ്ട് കൊത്തി പാകപ്പെടുത്തിയാണ് ഇദ്ദേഹം ഖുര്‍ആന്‍ സൂക്തങ്ങള്‍ മരത്തില്‍ തീര്‍ക്കുന്നത്. ക്ഷേത്രകല കുലത്തൊഴിലായി സ്വീകരിച്ച കുടുബത്തിലെ അംഗമാണ് വിജിത്ത്. അറേബ്യന്‍ ചരിത്രഭൂമികളില്‍ ഇസ്‌ലാമിന്റെ വരവ് അടയാളപ്പെടുത്തുന്ന ഒട്ടകവും മരുഭൂയാത്രയും ഫലകങ്ങളിലേക്കു പകര്‍ത്താനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. കഴിഞ്ഞദിവസം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മീഞ്ചന്തയില്‍ ദുബായ് പര്‍ദ്ദ മെറ്റീരിലിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ വിജിത് അദ്ദേഹത്തിനു സമ്മാനിച്ചത് മരത്തില്‍ കൊത്തിയെടുത്ത മുഹമ്മദലി ശിഹാബ് തങ്ങളുടെ മുഖമടങ്ങിയ ഫലകമായിരുന്നു.
ശിഹാബ് തങ്ങളുടെ മുഖം മരത്തില്‍ കൊത്തിയെടുത്ത് അദ്ദേഹത്തിന്റെ മകനെ ഏല്‍പിക്കണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത് സുഹൃത്ത് കെ. ഷാഹുല്‍ ഹമീദിന്റെ സഹായത്തോടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."