കപ്പല്‍ മുക്കിയതാര്?
കപ്പല്‍ വന്‍സമുദ്രത്തിലൂടെ കടന്നുപോകുകയായിരുന്നു. യാത്രക്കാരില്‍ ആര്‍ക്കും തന്നെ എവിടെനിന്നാണു പുറപ്പെട്ടതെന്നോ എവിടെ ഏതു കരയിലാണ് അടുക്കാന്‍ പോകുന്നതെന്നോ അറിയില്ല. അതങ്ങനെ സഞ്ചരിച്ചുകൊണ്ടിരുന്നു. കപ്പലിനകത്തു രണ്ടുതരം യാത്രക്കാരേ ഉണ്ടായിരുന്നുള്ളു: വലിയ ധനികരും അങ്ങേയറ്റം ദരിദ്രരും. ധനികര്‍ മുകള്‍ത്തട്ടിലെ മുറികളിലാണു താമസിച്ചിരുന്നത്; ദരിദ്രര്‍ അതിനു താഴത്തെ കാബിനിലും. ആദ്യത്തെ ദിവസം ധനികനായ ഒരാള്‍ മരിച്ചു. പ്രേതപരിശോധനയ്ക്കു ശേഷം ഡോക്ടര്‍ തീര്‍ത്തുപറഞ്ഞു: ''അമിതമായ ഭക്ഷണമാണ് ഇയാളുടെ മരണകാരണം.''
ദരിദ്രര്‍ ഡോക്ടറുടെ പ്രസ്താവന കേട്ട് അമ്പരന്നു. ആ കാലഘട്ടത്തിലെ ഏറ്റവും ആശ്ചര്യമുള്ള ഒരു സംഭവമായി അവരതിനെ കണക്കാക്കി. പിറ്റേന്ന് ദരിദ്രനായ ഒരാള്‍ മരിച്ചു. മൃതദേഹം പരിശോധന നടത്തിയ ശേഷം ഡോക്ടര്‍ പ്രഖ്യാപിച്ചു: ''ഇയാള്‍ ദാരിദ്ര്യം കാരണമാണു മരിച്ചത്.''
കപ്പലിലുള്ള ധനികര്‍ ആശ്ചര്യപ്പെട്ടു. അവരാ മരണത്തെ ഈ കാലഘട്ടത്തിലെ ഏറ്റവും അത്ഭുതമുള്ള സംഭവമായാണു കണ്ടത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാലാവസ്ഥയില്‍ ഒരു വ്യതിയാനമുണ്ടായി. കപ്പലിന്റെ മേലേത്തട്ടിലുള്ളവര്‍ക്കു ജീവിതം ദുസ്സഹമായി. കപ്പിത്താന്‍, അയാളും ഒരു ധനികനായിരുന്നു, അവരുടെ സ്ഥലങ്ങള്‍ തമ്മില്‍ പരസ്പരം മാറണമെന്ന് ഒരു അടിയന്തിര കല്‍പന പുറപ്പെടുവിച്ചു. ധനികരായവര്‍ താഴേത്തട്ടിലേക്കു പോയി, ദരിദ്രര്‍ മേലേ ഡക്കിലേക്കും. കപ്പലിനകത്തെ അസാധാരണമായ സംഭവവികാസത്തില്‍ ഇരുകൂട്ടരും അത്ഭുതപ്പെട്ടു.
അതുകഴിഞ്ഞു പെട്ടെന്നാണു കപ്പലിലെ കുടിവെള്ളം തീര്‍ന്നുപോയത്. കുടിക്കാനുള്ള വെള്ളം എങ്ങനെ കിട്ടുമെന്നതായി പ്രശ്‌നം.
ദരിദ്രര്‍ പറഞ്ഞു, ''റിലീഫ് പ്രവര്‍ത്തനം വരുന്നതുവരെ നമുക്ക് ക്ഷമിച്ചിരിക്കാം.''
എങ്കിലും ധനികര്‍ ബഹളംകൂട്ടി. അതിനാല്‍ കപ്പിത്താന്‍ രണ്ട് ആജ്ഞകള്‍ പുറപ്പെടുവിച്ചു: ഒന്ന്, സ്ഥലങ്ങള്‍ വീണ്ടും പരസ്പരം മാറുക. അതിനാല്‍ ധനികര്‍ മുകളിലേക്കു കയറി; ദരിദ്രര്‍ താഴേക്കിറങ്ങി. നാലാമത്തെ അത്ഭുതമാണിതെന്ന് ആളുകള്‍ അഭിപ്രായം പാസാക്കി. ധനികര്‍ മുകളിലേക്കു കയറിക്കഴിഞ്ഞപ്പോള്‍ കപ്പിത്താന്‍ തന്റെ രണ്ടാമത്തെ നടപടി നടപ്പാക്കി: കപ്പലിന്റെ അടിവശത്ത് ഒരു ദ്വാരം തുളച്ചുണ്ടാക്കുകയായിരുന്നു അത്. ദരിദ്രരായവര്‍ക്ക് അല്‍പമെങ്കിലും വെള്ളം കിട്ടുവാനത് ഉപകരിക്കുമല്ലോ.
കപ്പല്‍ മുങ്ങാന്‍ തുടങ്ങി. ദരിദ്രരില്‍ ചിലര്‍ മുങ്ങിമരിച്ചു. എങ്കിലും ധനികര്‍ അതു വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. കപ്പല്‍ താണുകൊണ്ടേയിരുന്നു. വെള്ളം അടിഭാഗത്തുനിന്നു പതഞ്ഞുപൊങ്ങിവരവെ ധനികര്‍ അതു കുറേശ്ശയായി കുടിച്ചു. അങ്ങനെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."