ഉജ്വല്‍ പദ്ധതിയില്‍പ്പെടുത്തി ജില്ലയില്‍ 581 പാചകവാതക കണക്ഷനുകള്‍
തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമസ്വരാജ് അഭിയാന്റെ ഭാഗമായി ഉജ്ജ്വല്‍ പദ്ധതിയില്‍പ്പെടുത്തി ജില്ലയില്‍ 581 പാചകവാതക കണക്ഷനുകള്‍ നല്‍കിയതായി പദ്ധതിയുടെ ജില്ലാതല നോഡല്‍ ഓഫീസര്‍ പ്രിയങ്ക് സേഥി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ വിവിധ പാചകവാതക ഏജന്‍സികളുടെ ആഭിമുഖ്യത്തില്‍ 29 കേന്ദ്രങ്ങളിലായി എല്‍.പി.ജി പഞ്ചായത്തുകള്‍ സംഘടിപ്പിച്ചു. 6,500 ഓളം വീട്ടമ്മമാര്‍ പങ്കെടുത്തു. ഈ ചടങ്ങുകളിലാണ് പുതിയ കണക്ഷനുകള്‍ക്കുള്ള അപേക്ഷ സ്വീകരിച്ചത്. എസ്.സി.എസ്.ടി വിഭാഗത്തില്‍പ്പെട്ടതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, തോട്ടം തൊഴിലാളികള്‍ അടക്കമുള്ള അവശജനവിഭാഗത്തില്‍പ്പെട്ട വീട്ടമ്മമാര്‍ക്കാണ് പദ്ധതിപ്രകാരം ഡെപ്പോസിറ്റ് രഹിത പാചകവാതക കണക്ഷന്‍ നല്‍കിയത്.
ജില്ലയില്‍ ഗ്രാമീണപ്രദേശങ്ങളില്‍ 98 ശതമാനം കുടുംബങ്ങള്‍ക്കും ഇപ്പോള്‍ പാചകവാതക കണക്ഷനുണ്ട്. നഗരപ്രദേശങ്ങളില്‍ ഇത് 99 ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ പാചകവാതക ഉപയോഗത്തെപ്പറ്റി ബോധവല്‍ക്കരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
വിവിധ പാചകവാതക ഏജന്‍സി പ്രതിനിധികളായ പ്രസാദ് ഭാസ്‌കര്‍, ബാബു ഓടയ്ക്കല്‍, മിജാസ് കരിം, രമ്യ ഭാസ്‌കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."