400 വര്‍ഷത്തിന് ശേഷം പുരുഷന്മാര്ക്ക് ക്ഷേത്ര പ്രവേശനം
ഭുവനേശ്വര്‍: ഒഡിഷയില്‍ 400 വര്‍ഷത്തിന് ശേഷം പുരുഷന്മാര്ക്ക് ക്ഷേത്ര പ്രവേശനം. ദലിത് സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള കന്ദ്രപ്പാറ ജില്ലയിലെ സത്ഭയ്യ ഗ്രാമത്തിലെ മാ പഞ്ചഭാരതി ക്ഷേത്രത്തിലാണ് പുരുഷന്മാര് പ്രവേശിച്ചത്. പരമ്പരാഗതമായി ഇവിടെ ആരാധനകള്‍ നിര്‍വഹിക്കുന്നത് സ്ത്രീകളാണ്.
ഇവിടെ ആരാധനകള്‍ക്ക് നേതൃത്വം നല്കുന്ന സ്ത്രീയാണ് ഈ മാസം 20ന് പ്രളയ ഭീഷണിയാല്‍ ബിംബങ്ങള്‍ മാറ്റിസ്ഥാപിക്കാനായി അഞ്ചോളം പുരുഷന്മാര്ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കിയത്. വിജന പ്രദേശമായ ഇവിടെ ആയിരത്തില്‍ താഴെ പേര് മാത്രമാണ് അധിവസിക്കുന്നത്.
അഞ്ച് സ്ത്രീകളാണ് മാ പഞ്ചഭാരതി ക്ഷേത്രത്തിലെ നടത്തിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്രം വൃത്തിയാക്കല്‍, പൂജാ കര്‍മങ്ങള്‍ ചെയ്യല്‍ എന്നിവ വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് ഇതുവരെ നടത്തിയത്.
ആകെയുള്ള അഞ്ച് ബിംബങ്ങളില്‍ ഓരോന്നിനും 1.5 ടണ്‍ ഭാരമാണുള്ളത്. സ്ത്രീകള്‍ക്ക് ഇത് നീക്കാന്‍ സാധിക്കാത്തതിനാലാണ് പുരുഷന്മാരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. പുരുഷന്മാര് ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ ഇവിടെ ശുദ്ധീകരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."