ഹര്‍ത്താലിന്റെ മറവിലെ പൊലിസ് വേട്ട അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്
കൊടുവള്ളി: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളെ പിടികൂടുന്ന പൊലിസ് നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ ആഹ്വാനവും തുടര്‍ന്നുള്ള അക്രമസംഭവങ്ങളും മുസ്‌ലിം ലീഗ് അംഗീകരിക്കുന്നില്ല. ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം.
എന്നാല്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം പ്രത്യേക വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ മാത്രം കേസെടുത്ത് പിടികൂടുന്ന പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണ്. 153 എ വകുപ്പ് പ്രകാരം കേസെടുത്തതില്‍ ഗൂഢാലോചനയുണ്ടണ്ട്.
നിരപരാധികളെ തിരഞ്ഞ് വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പൊലിസ് അവസാനിപ്പിക്കണം. ലീഗ് നേതാക്കളുടെ ഇടപെടല്‍ മൂലമാണ് ജയിലില്‍ കിടക്കേണ്ടണ്ടിവന്നത് എന്നുപറഞ്ഞ് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ച എം.എല്‍.എയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.
പൊലിസ് വേട്ടക്കെതിരേ 26ന് വൈകിട്ട് നാലിന് കൊടുവള്ളിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.കെ അബ്ദുഹാജി, ജനറല്‍ സെക്രട്ടറി കെ.കെ.എ കാദര്‍, എടക്കണ്ടി നാസര്‍, കെ.സി മുഹമ്മദ്, എം. നസീഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."