അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്
കാഞ്ഞിരപ്പള്ളി: അക്രമത്തിനെതിരെ അമ്മമാരുടെ കയ്യൊപ്പ് ശേഖരിക്കുന്ന ഡിജിറ്റല്‍ ക്യാമ്പയിന്റെ നിയോജക മണ്ഡലംതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് നിര്‍വ്വഹിച്ചു.രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ' അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്' എന്ന പേരില്‍ ഡിജിറ്റല്‍ ക്യാമ്പയിന് സംഘടിപ്പിച്ചിരിക്കുന്നത്.
രാഷട്രീയ അക്രമങ്ങളില്‍ കൊല്ലുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും ബന്ധുക്കളായ സ്ത്രീകളാണ് ഈ അക്രമങ്ങളുടെ ഇരയായി മാറുന്നതെന്നും അതുകൊണ്ട് തന്നെ അക്രമ രാഷ്ട്രീയത്തിനോടുള്ള സ്ത്രീകളുടെ പ്രതിഷേധം ഡിജിറ്റലായി ശേഖരിക്കുകയെന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്നും എം.എം ഹസന് പറഞ്ഞു . കേരളത്തില്‍ കഴിഞ്ഞ ഇരുപത്തിമൂന്ന് മാസക്കാലയളവിനുള്ളില്‍ ഇരുപത്തിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി.കണ്ണൂര്‍ ജില്ലയില്‍ മാത്രം പത്ത് പേര് കൊല്ലപ്പെട്ടു. ഇന്ത്യയില്‍ രാഷ്ട്രീയ കൊലപാതകത്തില്‍ കേരളത്തിന് മൂന്നാം സ്ഥാനവും സ്ത്രീകളോടുള്ള അതിക്രമത്തില്‍ രണ്ടാം സ്ഥാനവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായി. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, ആന്റോ ആന്റണി എം.പി, യൂത്ത് കോണ്ഗ്രന്റ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ജോസഫ് വാഴക്കന് എക്സ് എം.എല്‍.എ, കെ .പി .സി .സി സെക്രട്ടറിമാരായ പി.എ സലീം, ഫിലിപ്പ് ജോസഫ്, പി.എസ് രഘുറാം, സജീവ് ജോസഫ്, നാട്ടകം സുരേഷ്, ഡി.സി.സി ഭാരവാഹികളായ പി.എ ഷെമീര്‍,റോണി കെ ബേബി, ജെയ് ജോണ്‍ പേരെയില്‍, ഐ.റ്റി സെല്‍ നിയോജക മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് ഷിനാസ്, ഒ എം ഷാജി, രഞ്ജു തോമസ്, മാത്യു കുളങ്ങര, എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."