കര്‍ണാടക തെരഞ്ഞെടുപ്പ്: അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുന്നു
മംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ജില്ലകളിലെ കലക്ടര്‍മാരുടെയും, പൊലിസ് ഉന്നതരുടെയും യോഗം മംഗളൂരുവിലെ മടിക്കേരിയില്‍ ചേര്‍ന്നു.
കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, കാസര്‍കോട് ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, മടിക്കേരി-ദക്ഷിണ കന്നഡ ജില്ലാ കലക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിവഴി കടന്നുപോകുന്ന വാഹനങ്ങളെയും വ്യക്തികളെയും കര്‍ശനമായി പരിശോധന നടത്തുന്നതാണെന്ന് യോഗത്തില്‍ അറിയിച്ചു. അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ തുക യാത്രയില്‍ കൈവശം വയ്ക്കുന്നതിന് കൃത്യമായ രേഖകള്‍കൂടി കൈവശം വയ്‌ക്കേണ്ടതും പരിശോധനയില്‍ ഹാജരാക്കേണ്ടതുമാണ്. പതിനായിരം രൂപയില്‍ കൂടുതല്‍ വിലവരുന്ന സമ്മാന വസ്തുക്കള്‍ക്കും കൃത്യമായ രേഖ കൈവശമുണ്ടാകണം. കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഈ അറിയിപ്പ് ഗൗരവമായി കാണണമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."