HOME
DETAILS

ഫെഡറലിസം വെല്ലുവിളികള്‍ നേരിടുന്നുവെന്ന് സ്പീക്കര്‍

  
backup
April 24, 2018 | 6:12 PM

%e0%b4%ab%e0%b5%86%e0%b4%a1%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


കോഴിക്കോട്: ഫെഡറലിസം വെല്ലുവിളികള്‍ നേരിടുകയാണെന്നും നിയമനിര്‍മാണ സഭകള്‍ പാസാക്കുന്ന നിയമങ്ങള്‍ക്ക് വിലയില്ലാത്ത രീതിയില്‍ കോടതികളില്‍നിന്ന് ഇടപെടലുകളുണ്ടാകുന്നുവെന്നും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭയുടെ വജ്രജൂബിലി ജില്ലാതല ആഘോഷവും സി.എച്ച് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായ സംവിധാനത്തെ കുറിച്ച് സംവാദങ്ങള്‍ ആവശ്യമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. യുക്തിരഹിതവും വ്യക്തിപരവുമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പലപ്പോഴും കോടതികളുടെ സമീപനം.
ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ജി.എസ്.ടി, ദലിത് പീഡന നിയമം എന്നിവയില്‍ കേന്ദ്രത്തിന്റേത് ഏകപക്ഷീയമായ സമീപനമാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ശക്തി ജനപ്രതിനിധി സഭകളാണ്. ഇവിടെ ഉയരുന്ന ചര്‍ച്ചകളും ബില്ലുകളും ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് ഉയര്‍ന്നു വരുന്നതാണെന്നും പലപ്പോഴായി കേരള നിയമസഭ രാജ്യത്തിന് മാതൃകയാണെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുന്‍ സാമാജികരെയും സ്വാതന്ത്ര്യസമരസേനാനികളേയും ആദരിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായി. തുടര്‍ന്നുനടന്ന സി.എച്ച് മുഹമ്മദ് കോയ അനുസ്മരണത്തില്‍ സാഹിത്യകാരന്‍ എ.എം ബഷീര്‍ പ്രഭാഷണം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ എ.പ്രദീപ് കുമാര്‍, ഡോ.എം.കെ മുനീര്‍, കാരാട്ട് റസാഖ്, സി.കെ നാണു, ഇ.കെ വിജയന്‍, കെ.ദാസന്‍, ജോര്‍ജ് എം തോമസ്, വി.കെ.സി മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി സംസാരിച്ചു. ജില്ലാകലക്ടര്‍ യു.വി ജോസ്, നിയമസഭ സെക്രട്ടറി വി.കെ ബാബുപ്രകാശ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഎം പിബിയുടെ തലപ്പത്ത് മോദിയാണോ?'; സഖാവിനെയും സംഘിയെയും തിരിച്ചറിയാനാകാത്ത 'സംഘാവായി' സിപിഎം മാറിയെന്ന് ഷാഫി പറമ്പിൽ എം.പി

Kerala
  •  20 minutes ago
No Image

ബഹ്‌റൈനില്‍ 36-ാം ഓട്ടം ഫെയര്‍ ആരംഭിച്ചു;രാജ്യാന്ദര പങ്കാളിത്തത്തോടെ വന്‍ തിരക്ക്

bahrain
  •  28 minutes ago
No Image

'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം തിരുത്തട്ടെ'; പിതാവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ

Kerala
  •  31 minutes ago
No Image

പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Kerala
  •  36 minutes ago
No Image

ഒമാനില്‍ വ്യപകമായി മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  an hour ago
No Image

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

uae
  •  an hour ago
No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  an hour ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  an hour ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  2 hours ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  2 hours ago