ദമാം ഇന്ത്യന്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പ്: അന്തിമ ലിസ്റ്റില്‍ ഒമ്പത് പേര് മത്സരരംഗത്ത്
ദമ്മാം: സഊദിയിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ സ്‌കൂളായ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഒരു മലയാളി ഉള്‍പ്പെടെ ഒമ്പത് പേരാണ് മത്സരരംഗത്തുള്ളത്. പത്രിക നല്‍കിയ 17 പേരില്‍ എട്ടു പേരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. തെലുങ്കാനയില്‍ നിന്ന് മൂന്ന് പേരും തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും കേരളം, ബിഹാര്‍ എന്നീ സംസ്ഥാനത്ത് നിന്ന് ഒരാള്‍ വീതമാണ് മല്‍സരരംഗത്തുള്ളത്.
അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് പേരെയാണ് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക. നിലവില്‍ അഞ്ച് സംസ്ഥാനത്ത് നിന്നും ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. ഇതോടെ ഒരൊറ്റ സ്ഥാനാര്‍ഥി മാത്രമുള്ള കേരളത്തിന്റെയും ബിഹാറിന്റെയും സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പായിരിക്കുകയാണ്. മലയാളി സ്ഥാനാര്‍ത്ഥിയായി എറണാകുളം കലൂര്‍ സ്വദേശി സുനില്‍ മുഹമ്മദാണ് മല്‍സരിക്കുന്നത്. ഇദ്ദേഹത്തിന് രണ്ട് വര്‍ഷം മാത്രമേ രക്ഷിതാവെന്ന നിലയില്‍ സ്‌കൂള്‍ ഭരണ സമിതിയില്‍ തുടരാന്‍ സാധിക്കൂ. ഇതോടെ മൂന്നാം വര്‍ഷം ഭരണസമിതിയില്‍ മലയാളി പ്രാതിനിധ്യം ഉണ്ടാവില്ല. കേരളത്തില്‍ നിന്നും നിരവധി ആളുകള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിന് നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് സുനില്‍ മുഹമ്മദിന് മലയാളി സ്ഥാനാര്‍ത്ഥിയായി ഐക്യകണേ്ഠന പ്രഖ്യാപിച്ചത്.
രക്ഷിതാക്കളില്‍ നിന്നു അഞ്ചു പേരെയും എംബസി നോമിനേഷനിലൂടെ രണ്ടു പേരുമാണ് ഭരണസമിതിലുണ്ടാകുക. എട്ട് പേരുടെ പത്രികകള്‍ തള്ളിയത് ഏകപക്ഷീയമായാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പതിനയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ അറുപത് ശതമാനം വിദ്യാര്‍ത്ഥികളും മലയാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."