HOME
DETAILS

മൂന്നര മാസത്തിനുള്ളില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1036 മദ്യ-മയക്കുമരുന്ന് കേസുകള്‍

  
backup
April 26 2018 | 04:04 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

കല്‍പ്പറ്റ: ജില്ലയില്‍ മദ്യ-മയക്കുമരുന്ന് മാഫിയെക്കെതിരേയുള്ള പ്രവര്‍ത്തനം ശക്തമാക്കിയതോടെ കഴിഞ്ഞ മൂന്നരമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് നൂറുകണക്കിന് കേസ്.
ജനുവരി മുതല്‍ ഏപ്രില്‍ 19 വരെയായി 104 അബ്കാരി കേസുകളും 146 മയക്കുമരുന്നു കേസുകളും 786 പുകയില വിതരണ കേസുകളുമടക്കം 1036 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ല കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതിനുള്ള ശ്രമം നടത്തുമ്പോഴാണ് ജില്ലയിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്തും വിതരണം ചെയ്യുന്നതും കര്‍ശനപരിശോധനകളിലൂടെ എക്‌സൈസ് തടയുന്നത്. 111 ലിറ്റര്‍ വിദേശ മദ്യം, 106 ലിറ്റര്‍ കര്‍ണാടക മദ്യം, 852 ലിറ്റര്‍ വാഷ്, 20 ലിറ്റര്‍ ചാരായം എന്നിവ ഈ കാലയളവില്‍ എക്‌സൈസ് പിടികൂടി. പത്ത് കിലോ കഞ്ചാവ്, ആറ് ഗ്രാം ഹാഷിഷ്, മൂന്ന് കിലോ രേഖയില്ലാത്ത സ്വര്‍ണം, 23 ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം, 4003 പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും റെയ്ഡില്‍ പിടിച്ചു. 26 വാഹനങ്ങളും ഈ കാലയളവില്‍ കസ്റ്റഡിയിലെടുത്തു. ജനുവരിയില്‍ മാരക ലഹരിവസ്തുവായ എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി ബംഗളൂരു സ്വദേശികളെ അറസ്റ്റുചെയ്തതും കഴിഞ്ഞമാസം മാരക മയക്കുമരുന്നായ നൈട്രസെപാം, സ്പാസ്‌മോ പ്രോക്‌സിവോന്‍ പിടികൂടിയതുമെല്ലാം ഈ മൂന്നരമാസക്കാലയളവിലാണ്.
2017 ജനുവരി ഒന്നുമുതല്‍ 2018 ഏപ്രില്‍ 19 വരെയായി 1034 അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 508 കഞ്ചാവ്-മയക്കുമരുന്ന് കേസുകളും 5118 പുകയില ഉല്‍പ്പന്ന വിതരണ കേസുകളും ഈകാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. ക്രിസ്മസ്-പുതുവത്സര ആഘോഷ വേളകളിലും വിഷുവിനുമെല്ലാം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ പ്രവര്‍ത്തനം വലിയ രീതിയില്‍ ലഹരിയുടെ ഉപയോഗത്തെ തടുക്കാന്‍ പ്രാപ്തമാക്കിയെന്നാണ് എക്‌സൈസ് അധികൃതര്‍ അവകാശപ്പെടുന്നത്.
പരിശോധനകള്‍ക്കൊപ്പം ജനമൈത്രി സ്‌ക്വാഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തി ലഹരിക്കെതിരേയുള്ള പ്രവര്‍ത്തനം എക്‌സൈസ് ശക്തിപ്പെടുത്തിയതും ലഹരിക്ക് തടയിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതാണ്. ജനമൈത്രി സ്‌ക്വാഡിന്റെ കീഴില്‍ ആദിവാസി കോളനികളില്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തുന്നുണ്ട്. പണിയ, അടിയ, കാട്ടുനായ്ക്ക തുടങ്ങി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കോളനികളിലാണ് സ്‌ക്വാഡ് പ്രവര്‍ത്തനം സജീവം.
കോളനികള്‍ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കി ആദിവാസികളെ ഒപ്പംനിര്‍ത്തി ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം ഉള്‍പ്പടെയുള്ള ഇടപെടലുകളാണ് ഇപ്പോള്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago