സ്ത്രീകള്‍ക്കെതിരായ അതിക്രമം: ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് വേണം
തിരുവനന്തപുരം: സിനിമകളിലും സീരിയലുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹം എന്ന മുന്നറിയിപ്പ് കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജയണല്‍ ഓഫിസര്‍ക്കും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്കുമാണ് കമ്മിഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദേശം നല്‍കിയത്.
സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാവ്യവസ്ഥയുടെ ലംഘനമാണ് സിനിമകളിലും സീരിയലുകളിലും കാണുന്നതെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നത് യുവജനങ്ങളെ വഴിതെറ്റിക്കുന്നതിന് കാരണമായേക്കാം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് പ്രേക്ഷകരില്‍ ചലനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്ന കാര്യം കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും സെന്‍സര്‍ ബോര്‍ഡ് കമ്മിഷനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."