സൂപ്പര്‍ ബോക്‌സിങ് ലീഗ്: കേരള ടീം ഒരുങ്ങുന്നു
കൊച്ചി: സൂപ്പര്‍ ബോക്‌സിങ് ലീഗ് സീസണ്‍ രണ്ടില്‍ കേരള ടീമും. കേരള ടീമിനായുള്ള സെലക്ഷന്‍ ട്രയല്‍സ് കൊച്ചിയിലെ കടവന്ത്ര ടൈറ്റില്‍ ബോക്‌സിങ് ക്ലബില്‍ ആരംഭിച്ചു. 12 പുരുഷന്മാരെയും രണ്ട് വനിതകളെയുമാണ് ടീമിലേക്ക് തിരഞ്ഞെടുക്കുക.
ബോക്‌സിങ് രംഗത്ത് രണ്ട് വര്‍ഷത്തെയെങ്കിലും മത്സര പരിചയമുള്ള 18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്കായാണ് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്. മത്സര സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രമേ ട്രയല്‍സില്‍ പങ്കെടുപ്പിക്കൂ. സൂപ്പര്‍ ബോക്‌സിങ് ലീഗ് ഡയറക്ടര്‍ അവി മിത്തല്‍ ബോളിവുഡ് നടി മുസ്‌കന്‍ സേത്തി എന്നിവരുടെ സാന്നിധ്യത്തിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുക.
സൂപ്പര്‍ ബോക്‌സിങ് ലീഗ് സീസണ്‍ രണ്ടിലേക്കുള്ള കേരള ടീമിനെ രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കേരള ടീം പ്രമോട്ടര്‍മാരായ ജിയോ ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനും സിയാല്‍ ഡയറക്ടറുമായ എന്‍.വി ജോര്‍ജ്, കേരള കിക്ക് ബോക്‌സിങ് അസോസിയേഷന്‍ സെക്രട്ടറിയും ടൈറ്റില്‍ ബോക്‌സിങ് ക്ലബ് മാനേജിങ് പാര്‍ട്ണറുമായ കെ. എസ് വിനോദ് എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ രാജ്യാന്തര ബോക്‌സിങ് മത്സരങ്ങളില്‍ സാന്നിധ്യം അറിയിക്കാന്‍ കേരളത്തിന് അവസരം ലഭിക്കുകയാണെന്ന് പ്രമോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന് സ്വന്തമായി ഒരു ടീം വേണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് ടീം രൂപീകരിക്കുന്നതിന് പ്രചോദനമായതെന്ന് പ്രമേര്‍ട്ടമാര്‍ വ്യക്തമാക്കി. കേരളത്തിലെ ബോക്‌സിങ് താരങ്ങള്‍ക്ക് വിദഗ്ധ പരിശീലനം ലഭിക്കാനും രാജ്യാന്തര വേദിയില്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും ഇത് വഴിതുറക്കും. കേരള ടീമിന്റെ ബ്രാന്‍ഡ് അംബാസഡറെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രമോട്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."