കഞ്ചാവും ഹാഷിശ് ഓയിലും പിടികൂടി
നെയ്യാറ്റിന്‍കര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ ഇന്നലെ നടത്തിയ വാഹന പരിശോധനയില്‍ കെ.എസ്.ആര്.ടി.സി ബസില്‍ കടത്തിയ നാലര കിലോ കഞ്ചാവും ഒരു ലിറ്റര്‍ ഹാഷിശ് ഓയിലുമായി രണ്ട് പേര് പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യം കാര്യവട്ടം കൃഷ്ണപാദം വീട്ടില്‍ രാഹുല്‍ (24), തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറ മണകുഴി പ്രാഞ്ചി ലൈനില്‍ അശ്വതി നിവാസില്‍ ആകാശ് ഗിരീഷ് (23) എന്നിവരാണ് പിടിയിലായത്. രാഹുല്‍ സോഫ്റ്റ്വെയര് എന്‍ജിനീയറിങ് വിദ്യാര്‍ഥിയും ആകാശ് ഫോട്ടോഗ്രാഫറുമാണ്.
മൈസൂരില്‍ നിന്ന് നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്ക് കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇരുവരും എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പിടികൂടിയ കഞ്ചാവിനും ഹാഷിശ് ഓയിലിനും വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വിലവരുമെന്നും ഇവര്‍ സ്ഥിരം കഞ്ചാവ് കടത്തുന്നവരാണെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.
എക്സൈസ് സി.ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവും ഹാഷിശ് ഓയിലും പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."