HOME
DETAILS

ഹൈടെക് ബസ് ടെര്‍മിനല്‍ പദ്ധതി ഫയലിലുറങ്ങുന്നു

  
backup
April 27 2018 | 01:04 AM

%e0%b4%b9%e0%b5%88%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa-2


കഠിനംകുളം: പദ്ധതികള്‍ പലതിനും തറക്കല്ലിടല്‍ നടക്കുന്നുണ്ടെങ്കിലും ദിവസവും ആയിരങ്ങള്‍ വന്ന് പോകുന്ന കഴക്കൂട്ടത്തെ ഹൈടെക് ബസ് ടെര്‍മിനല്‍ പദ്ധതി ഇപ്പോഴും ജീവന്‍ വെക്കാതെ ഫയലുകളില്‍ വിശ്രമിക്കുന്നു. മുന്‍ സര്‍ക്കാര്‍ തറക്കല്ല് വരെ ഇട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച പദ്ധതിയാണ് ഇപ്പോഴും ചലനമില്ലാതെ കിടക്കുന്നത്.
ടെക്‌നോപാര്‍ക്കിന്റെ കൈവശമുള്ള 2.43 ഏക്കര്‍ ഭൂമി ട്രിഡയ്ക്കു വിട്ട് നല്‍കിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടക്കം കുറിച്ചത്. എന്നാല്‍ ഭരണം മാറിയതോടെ പദ്ധതി ഒന്നുമല്ലാത്ത അവസ്ഥയിലാവുകയായിരുന്നു.
ഇതിനെതിരെ ജനരോഷം ശക്തമായതോടെ മുഖ്യമന്ത്രി ഇടപ്പെട്ട് ബസ് ടെര്‍മിനല്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍ ധാരണയായതായി രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നെങ്കിലും ഇന്നും തീരുമാനമൊന്നുമായിട്ടില്ല.
ഇതു സംബന്ധിച്ച കരാര്‍ രണ്ടുമാസത്തിനകം നിലവില്‍ വന്നേക്കുമെന്ന പ്രചാരണം അഴിച്ച് വിട്ട് ജനത്തെ കബളിപ്പിച്ചെന്നാണ് ജനാഭിപ്രായം.
എന്തൊക്കെയായാലും ഐ.ടി നിരത്തിന് അത്യാവശ്യമായി വേണ്ട ബസ് ടെര്‍മിനലിന്റെ കാര്യം ഇന്നും അനിശ്ചിതത്വലാണ്. ടെക്‌നോപാര്‍ക്ക്, കേരള യൂനിവേഴ്‌സിറ്റിയുടെ കാര്യവട്ടം കാംപസ്, ഐ.എസ്.ആര്‍.ഒ, വി.എസ്.എസ്.ഇ, ഇന്റെര്‍നാഷണല്‍ സ്‌റ്റേഡിയം, കിന്‍ഫ്രയുടെ രണ്ട് പാര്‍ക്കുകള്‍, കേരളത്തിലെ ആദ്യ വനിത ഐ.ടി.ഐ തുടങ്ങി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും നിരവധി അര്‍ദ്ധധ സര്‍ക്കാറുകളുടെയും നൂറ് കണക്കിന് സ്ഥാപനങ്ങളാണ് കഴക്കൂട്ടത്തിന് ചുറ്റും പ്രവര്‍ത്തിക്കുന്നത്.
ഇവിടങ്ങളില്‍ ദിവസവും ആയിരങ്ങളാണ് വന്ന് പോകുന്നത്. ഇവരുടെ യാത്ര ഇന്നും ദുരിതത്തിലാണ്. ജില്ലയിലെയും മറ്റ് ജില്ലകളില്‍ നിന്നും കഴക്കൂട്ടത്തേക്ക് ഒരേ സമയം നിരവധി ബസുകള്‍ എത്തുന്നുണ്ട്. ഈ ബസുകള്‍ ഇവിടെ നിന്ന് അര മണിക്കൂര്‍ കഴിഞ്ഞാണ് പുറപ്പെടുന്നത്.
ഈ സമയങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുന്ന അവസ്ഥയാണ്. കഴക്കൂട്ടം ബൈപ്പാസ് റോഡിനു സമീപമുള്ള ടെക്‌നോപാര്‍ക്കിന്റെ ഫെയ്‌സ് വണ്ണിലെ സ്ഥലത്താണ് ബസ്സ്റ്റാന്‍ഡും ഇതിനോടനുബന്ധിച്ചു മള്‍ട്ടിലെവല്‍ കോംപ്ലക്‌സും നിര്‍മിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ചത്.
15 ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ സൗകര്യവും ഇതിന് മുന്നിലായി ഷോപ്പിങ് കോംപ്ലക്‌സും പിന്നിലായി പാര്‍ക്കിങ് പ്ലാസയും നാല് നില ഹോസ്റ്റലും പ്ലാനിലുണ്ടായിരുന്നു. ലൈറ്റ് മെട്രോയുടെ സ്‌റ്റേഷനും ഇതിന് സമീപത്താണ് നിശ്ചയിച്ചിരുന്നത്.
ടെക്‌നോപാര്‍ക്ക് ജീവനക്കാരടക്കമുള്ള ദീര്‍ഘദുര യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ശുചിമുറിയും വിശ്രമ കേന്ദ്രവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലൈറ്റ് മെട്രോയ്ക്കും ബസ്റ്റാന്‍ഡിനും ഒരു പോലെ ഉപകാരമാകുന്നതായിരുന്നു പദ്ധതി.
പഴയ ജങ്ഷനില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് കാരണം ഗതാഗതകുരുക്കും സ്ഥിരം കാഴ്ചയാണ്. കഴക്കൂട്ടത്തെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന തരത്തിലാണ് പ്ലാസയുടെ രൂപകല്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ഇന്നിതൊന്നും വെളിച്ചം കാണാത്ത അവസ്ഥയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago