HOME
DETAILS

കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നതായി പരാതി

ADVERTISEMENT
  
backup
April 27 2018 | 02:04 AM

%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%b5

 

ആറ്റിങ്ങല്‍: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതായി പരാതി. കുപ്പിവെള്ളത്തിന് വിലകുറയുമെന്നു പ്രഖ്യാപിച്ചതിന് പുറമെ പ്രിന്റ് വിലയിലും കൂടുതല്‍ തുകയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. കുപ്പിവെള്ളം വിലകുറക്കാമെന്നു നിര്‍മാതാക്കള്‍ സമ്മതിച്ചുവെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിനും കമ്പനികള്‍ക്കുമായില്ല.
ഈസാഹചര്യത്തില്‍ വില്‍പന വില 18, 19 രൂപ പ്രിന്റുള്ള കുപ്പിവെള്ളത്തിന് വ്യാപാരികള്‍ 20 രൂപയാണ് ഈടാക്കുന്നത്. രണ്ടുലിറ്ററിന്റെ കുപ്പിക്ക് സാധാരണ 30രൂപ വാങ്ങുമ്പോള്‍ 35 രൂപയും ചിലര്‍ വാങ്ങുന്നുണ്ട്. എന്നാല്‍ സര്‍ക്കാരുമായി ധാരണയിലായ കമ്പനിയില്‍ ചിലര്‍ 12 രൂപാ പ്രിന്റ് വിലയടിച്ചു കുപ്പിവെള്ളം വിപണിയില്‍ ഇറക്കിയെങ്കിലും വ്യാപാരികള്‍ക്ക് നിര്‍മാതാക്കള്‍ നല്‍കുന്നവിലയില്‍ കുറവ് വരാത്തതിനാലും ലാഭം കുറഞ്ഞതിനാലും അവ വില്‍ക്കാന്‍ വിതരണക്കാര്‍ തയാറാകാതെ നിര്‍മാതാക്കള്‍ കുടുങ്ങി.
കമ്പനികളുടെ വ്യത്യസ്ത നിലപാടാണ് ഇത്തരം സാഹചര്യം ഉണ്ടാക്കിയത്. വിലകുറച്ചു വിതരണത്തിനെത്തിച്ച കുപ്പിവെള്ളങ്ങള്‍ വിതരണക്കാരില്‍ നിന്ന് കമ്പനിയില്‍ തിരികെയെടുത്തു പഴയത് പോലെ വില പ്രിന്റ് ചെയ്തു വിപണിയിലെത്തിച്ചു. വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള വിതരണം ആരംഭിക്കുന്നതോടെ മറ്റുകമ്പനികളും വിലകുറച്ചു പ്രിന്റ് വിലയില്‍വിപണിയില്‍ കുപ്പിവെള്ളവിതരണത്തിന് തയാറാകും.
അതോടെ ലാഭം കുറഞ്ഞാല്‍ കുപ്പിവെള്ളം വിതരണം ചെയ്യാന്‍ തയാറാകാത്ത വ്യാപാരികളും വിലകുറക്കുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കള്‍ക്കുള്ളത്. പ്രിന്റ് വിലയേക്കാള്‍ കൂടിയവില ഈടാക്കുന്നതിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നുള്ള അജ്ഞതയും ഉപഭോക്താക്കളില്‍ പ്രകടമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  21 days ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  21 days ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  21 days ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  21 days ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  21 days ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  21 days ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  21 days ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  21 days ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  21 days ago