പെര്‍മിറ്റ് ചട്ടം ലംഘിച്ച് സര്‍വിസ് നടത്തിയ ആറു സ്വകാര്യ ബസുകള്‍ക്കെതിരേ നടപടി
കാക്കനാട്: പെര്‍മിറ്റ് ചട്ടം ലംഘിച്ച് സര്‍വീസ് നടത്തിയ ആറു സ്വകാര്യ ബസുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ കലക്ടര്‍ ചെയര്‍മാനായ ആര്.ടി.എ ബോര്‍ഡ് യോഗത്തില്‍ തീരുമാനം.
നഗരത്തില്‍ പെര്‍മിറ്റുള്ള നാലു ബസുകളാണ് റൂട്ട് മാറി തോന്നിയ വഴികളിലൂടെ സര്‍വീസ് നടത്തിയതിന് നടപടി സ്വീകരിച്ചത്. റൂട്ട് മാറി ഓടിയ കുറ്റത്തിന് സിറ്റി സര്‍വീസ് നടത്തുന്ന ബസ്സുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്തു. രേഖാമൂലം അറിയിക്കാതെ ഉടമസ്ഥാവകാശം മാറ്റിയ ബസ്സുകളുടെ പെര്‍മിറ്റുകളും ആര്.ടി.എ ബോര്‍ഡ് റദ്ദാക്കി.
ആലുവഫോര്ട്ടുകൊച്ചി, ആലുവപത്തനംത്തിട്ട റൂട്ടുകളില്‍ ഓടുന്ന ബസുകളുടെ ഉടമസ്ഥാവകാശമാണ് ബോര്‍ഡില്‍ രേഖാമൂലം അറിയിക്കാതെ ബസുടമകള്‍ മാറ്റിയത്. പെര്‍മിറ്റില്‍ അനുവദിച്ചിരിക്കുന്ന റൂട്ടുകളില്‍ നിന്ന് മാറി സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നതായി നിരവധി പരാതികള്‍ യാത്രക്കാരില്‍ നിന്ന് ഉയര്‍ന്നിരുന്നു.
മത്സര ഓട്ടം നടത്തുന്ന ബസുകളാണ് റൂട്ട് മാറി ഓടുന്നത്. ഇത് മൂലം യാത്രക്കാര്‍ക്ക് സ്റ്റോപ്പുകളില്‍ ഇറങ്ങാനാവുന്നില്ലെന്നാണ് പരാതി. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസ്സുകളെ പിടികൂടിയത്. വരും ദിവസങ്ങളില്‍ പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തുന്ന ബസുകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."