HOME
DETAILS

കൂരോപ്പട ഗ്രാമപഞ്ചായത്തില്‍ പി.എസ്.സി സൗജന്യ കോച്ചിംഗ് സെന്റര്‍

  
backup
April 27, 2018 | 4:30 AM

%e0%b4%95%e0%b5%82%e0%b4%b0%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4


കൂരോപ്പട : സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന യുവതീയുവാക്കളുടെ ആഗ്രഹം സഫലമാക്കാന്‍ സൗജന്യ പി.എസ്.സി സെന്റര്‍ ആരംഭിച്ചിരിക്കുകയാണ് കൂരോപ്പട ഗ്രാമപഞ്ചായത്ത്.
സ്വകാര്യ സ്ഥാപനങ്ങള്‍ മത്സരിച്ച് പി.എസ്.സി കോച്ചിംഗ് സെന്ററുകള്‍ നടത്തുമ്പോള്‍ വര്‍ധിച്ച പഠനചെലവില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും നട്ടം തിരിയുകയാണ്. സ്വകാര്യ സ്ഥാപനത്തില്‍ കോച്ചിംഗ് നടത്തുന്നതിന് 7000 മുതല്‍ 10000 വരെയാണ് ഫീസ് ഈടാക്കുന്നത്.
ഇത്തരത്തിലുള്ള ഏറിയ സാമ്പത്തിക ചെലവാണ് കൂരോപ്പട ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഒടുവില്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് തീര്‍ത്തും സൗജന്യമായി പി.എസ്.സി കോച്ചിംഗ് എന്ന സ്വപ്നപദ്ധതി സാക്ഷാത്കരിക്കുകയായിരുന്നു.
ളാക്കാട്ടൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലും കൂരോപ്പട സര്‍ക്കാര്‍ സ്‌കൂളിലുമാണ് കോച്ചിംഗ് ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍ നടക്കുന്നത്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ നടക്കുന്ന ക്ലാസില്‍ ഉച്ച വരെ കോച്ചിംഗ് ക്ലാസും ഉച്ചക്ക് ശേഷം പരീക്ഷയും നടത്തും. നിരവധി സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ എടുത്ത് പ്രാവീണ്യമുളള നാല് അധ്യാപകരുടെ സേവനം പരിശീലന കേന്ദ്രത്തില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. പൊതുവിജ്ഞാന, മാനസിക ശേഷി,ശാസ്ത്രം , ഇംഗ്ലീഷ്, മലയാളം, കണക്ക് തുടങ്ങി എല്ലാ വിഷയങ്ങളിലും പഠിതാക്കള്‍ക്ക് വിദഗ്ധമായ പരിശീലനം നല്‍കും. നിലവില്‍ ഇരുന്നൂറിനടുത്ത് യുവതീയുവാക്കളാണ് കോച്ചിംഗിനായി ചേര്‍ന്നിട്ടുള്ളത്. പരിശീലനത്തോടൊപ്പം മുന്‍ വര്‍ഷങ്ങിലെ ചോദ്യക്കടലാസുകളും പഠന സാമഗ്രികളും സൗജന്യമായി നല്‍കും.. പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പിനായി ഒരു ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഈ സാമ്പത്തിക വര്‍ഷം നീക്കി വച്ചിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  7 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  7 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  7 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  7 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  7 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  7 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  7 days ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  7 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  7 days ago