HOME
DETAILS

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റാല്‍ ഇനി പൊലിസും പൊക്കും

  
backup
April 27, 2018 | 4:33 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8-2

 

ചങ്ങനാശേരി:പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മറ്റും കാലാവധി കഴിഞ്ഞ ശേഷവും കടകളില്‍ വില്‍പന നടത്തിയാല്‍ നടപടിയെടുക്കേണ്ടത് ഭക്ഷ്യസുരക്ഷാ വിഭാഗമാണെന്നാണ് പൊതുവിലുള്ള ധാരണ ഇനി മാറ്റാം.
ഇത്തരം പരിശോധനകളുമായി കടയില്‍ പൊലിസിനെ കണ്ടാല്‍ അത്ഭുതം കൊള്ളേണ്ട. കാരണം കട പരിശോധന മാത്രമല്ല. കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുകയോ മറ്റോ ചെയ്താല്‍ കടക്കാരനെ പൊലിസ് കടയുടമയെ പിടികൂടുകയും ചെയ്യും. ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ഇത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്നത് കണ്ടെത്തി തടയണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ്‌ബെഹ്‌റ നിര്‍ദേശം നല്‍കി ജില്ലാ ക്രൈംബ്രാഞ്ച് മുഖേനയാണ് പരിശോധനയും നിയമ നടപടികളും നടത്തുക.
കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ കാലാവധി കഴിഞ്ഞ ശേഷവും പുതിയ സ്റ്റിക്കറും തിയതിയുമായി വീണ്ടും വില്‍പന നടത്തുന്നത് മിക്കയിടങ്ങളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് മേധാവി നടപടിക്ക് ശുപാര്‍ശ ചെയ്തത്.
നഗരത്തിന്റെ പലയിടത്തും കാലാവധി കഴിഞ്ഞ ശേഷമുള്ള ഭക്ഷ്യ വസ്തുക്കള്‍ പുതിയ പാക്കറ്റുകളിലേക്ക് മാറ്റിയ ശേഷം വില്‍പന നടത്തുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിരിന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യക്ഷമമായി ഇടപെടാത്തത് മുലം ഇത്തരക്കാര്‍ പിടിക്കപ്പെടുന്നതും കുറവായിരുന്നു. വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം പരിശോധന നടത്തുന്നതെന്നും പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽ വെച്ച് ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി; പ്രസവിച്ചു കിടന്ന യുവതിയെ കാണാനെത്തിയപ്പോൾ ആക്രമണം, ഭർത്താവും സംഘവും ഒളിവിൽ

crime
  •  3 days ago
No Image

ബംഗാളിൽ നിപ ഭീതി: രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചു; 120 പേർ നിരീക്ഷണത്തിൽ, ഉറവിടം തേടി ആരോഗ്യവകുപ്പ്

National
  •  3 days ago
No Image

ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി: സുപ്രിം കോടതി രണ്ടംഗബെഞ്ചില്‍ ഭിന്നവിധി; കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് 

National
  •  3 days ago
No Image

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; രണ്ടാം ഏകദിനം ഇന്ന് രാജ്‌കോട്ടിൽ; ആയുഷ് ബദോനി അരങ്ങേറുമോ?

Cricket
  •  3 days ago
No Image

തിരുവല്ലയിലെ ഹോട്ടലില്‍ യുവതിയുമായി വന്നതായി രാഹുല്‍ സമ്മതിച്ചെന്ന് സൂചന; രജിസ്റ്ററിലെ പേര് നിര്‍ണായക തെളിവെന്ന് എസ്.ഐ.ടി

Kerala
  •  3 days ago
No Image

ആഗോള പാസ്‌പോര്‍ട്ട് സൂചിക: മെച്ചപ്പെട്ട് ഇന്ത്യയുടെ സ്ഥാനം; വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പോകാവുന്ന 55 രാജ്യങ്ങളുടെ പട്ടിക

latest
  •  3 days ago
No Image

നവധാന്യ ദോശയും ചക്കപ്പായസവും; ഊട്ടുപുര മിന്നിക്കും; ദിവസവും 30,000 ത്തോളം പേര്‍ക്ക് ഭക്ഷണമൊരുങ്ങും

Kerala
  •  3 days ago
No Image

കലോത്സവ വിശേഷങ്ങളുമായി സുപ്രഭാതം ജെന്‍സി പൂരം ഇന്നുമുതൽ

Kerala
  •  3 days ago
No Image

നീതിക്കായുള്ള പോരാട്ടത്തിന് വീണ്ടും തടസ്സങ്ങൾ; മുഖ്യമന്ത്രിയെ നേരിൽ കണ്ടിട്ടും നടപടിയില്ല, ഫ്രാങ്കോയ്ക്കെതിരായ കേസിൽ അതിജീവിത വീണ്ടും കാത്തിരിപ്പിൽ

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും 

Kerala
  •  3 days ago