HOME
DETAILS

ക്ഷീരസംഘം തിരഞ്ഞെടുപ്പ്; സി.പി.ഐയും സി.പി.എമ്മും ഏറ്റുമുട്ടുന്നു

  
backup
April 27 2018 | 04:04 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 

ചെറുതോണി: കഞ്ഞിക്കുഴിയില്‍ നടക്കുന്ന ക്ഷീരസംഘം തിരഞ്ഞെടുപ്പിനെച്ചൊല്ലി യുഡിഎഫിനു പിന്നാലെ എല്‍ഡിഎഫിലും കലഹം.
സിപിഎം കേരള കോണ്‍ഗ്രസുമായി (എം) കൂട്ടുചേര്‍ന്നു ക്ഷീരസംഘം തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പ്രതിഷേധിച്ചു സിപിഐ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. ക്ഷീരവികസന വകുപ്പ് ഭരിക്കുന്ന സിപിഐയോടു ചര്‍ച്ചയ്ക്കു പോലും തയാറാകാതെ സിപിഎം ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നുവെന്നാണ് ആരോപണം. സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കിയതോടെ അവസാനനിമിഷം സിപിഐ ഒരു സീറ്റിലേക്കു മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കേണ്ട അവസാനസമയം കഴിഞ്ഞപ്പോള്‍ മത്സരരംഗത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇല്ലാതായതോടെ മത്സരം സിപിഐയും സിപിഎമ്മും തമ്മില്‍ നേര്‍ക്കുനേരായി.
അടുത്തമാസം 11ന് ആണ് തിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചു മത്സരരംഗത്ത് ഉറച്ചുനില്‍ക്കാന്‍തന്നെയാണു സിപിഐയുടെ തീരുമാനം. ഇതോടെ ഒന്‍പതു സീറ്റുള്ള ക്ഷീരസംഘത്തില്‍ ഒന്നിലേക്കു മാത്രമായി മത്സരം നടക്കുമെന്നു തീര്‍ച്ചയായി. 10 വര്‍ഷം മുന്‍പു ക്ഷീരസംഘത്തിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് ഇടപെട്ടു ഭരണസമിതി പിരിച്ചുവിടുകയും സിപിഐ അംഗങ്ങളെ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായി നിയമിക്കുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു സംഘം ലാഭത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഐയെ ഒഴിവാക്കി കേരള കോണ്‍ഗ്രസുമായി ചേര്‍ന്നായിരുന്നു സിപിഎം മത്സരിച്ചത്. കേരള കോണ്‍ഗ്രസിനെതിരെ സമരം നടത്തുന്ന സിപിഎം ഇപ്പോള്‍ അവരുമായി കൂട്ടുകൂടുന്നതു രാഷ്ട്രീയ പാപ്പരത്തമാണെന്നാണു മണ്ഡലത്തിലെ സിപിഐ നേതാക്കള്‍ പറയുന്നത്.
തിരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ പഞ്ചായത്തില്‍ സിപിഐയ്ക്കുള്ള എല്ലാ സ്ഥാനമാനങ്ങളും രാജിവയ്ക്കണമെന്നാണു പാര്‍ട്ടിയുടെ തീരുമാനം. 29നു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നേതാക്കളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നാണു പ്രാദേശിക നേതൃത്വം പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കയെ തകർത്ത് അപരാജിതമായി ഫൈനലിലേക്ക്; സൂപ്പർ ഫോറിലും സൂപ്പർ ഓവറിലും സൂപ്പറായി ഇന്ത്യ

Cricket
  •  17 days ago
No Image

അയ്യപ്പ സംഗമം നടത്തിയ സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്‍ സംശയം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Kerala
  •  17 days ago
No Image

ആശാൻ ഗംഭീറിനെയും വീഴ്ത്തി; ടി-20യിലെ സ്വപ്ന നേട്ടത്തിനരികിലെത്തി സഞ്ജു

Cricket
  •  17 days ago
No Image

കാൽനട യാത്രക്കാരുടെ പാതയിലൂടെ വാഹനം ഓടിച്ചു; വാഹനം പിടിച്ചെടുത്ത് ഷാർജ പൊലിസ്

uae
  •  17 days ago
No Image

കൊടുങ്കാറ്റായി സഞ്ജു; അടിച്ചുകയറിയത് 2009 ലോകകപ്പിൽ ധോണി നേടിയ റെക്കോർഡിനൊപ്പം

Cricket
  •  17 days ago
No Image

സഹായം തേടി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ കോൺസ്റ്റബിളും ഹോം ഗാർഡും അറസ്റ്റിൽ

National
  •  17 days ago
No Image

ലോകത്തിലെ ആദ്യ കാർബൺ രഹിത മസ്ജിദ് അബൂദബിയിൽ അടുത്ത മാസം തുറക്കും

uae
  •  17 days ago
No Image

ചരിത്രത്തിലാദ്യം! ഏഷ്യ കപ്പിൽ 'ട്രിപ്പിൾ സെഞ്ച്വറി'; അഭിഷേക് ശർമ്മ കുതിക്കുന്നു

Cricket
  •  17 days ago
No Image

ഗസ്സയിലെ ഇസ്റാഈൽ വംശഹത്യയ്ക്ക് പിന്തുണ നൽകുന്നവരിൽ ഇന്ത്യൻ കമ്പനികളും; നിക്ഷേപങ്ങൾ പ്രധാനമായും പ്രതിരോധ മേഖലയിൽ

National
  •  17 days ago
No Image

പാകിസ്ഥാനെതിരായ മത്സരത്തിലെ രാഷ്ട്രീയ പരാമര്‍ശം; ഇന്ത്യന്‍ ക്യാപ്റ്റനെ ശിക്ഷിച്ച് ഐസിസി

Cricket
  •  17 days ago