കുടിവെള്ള ബൂത്ത് തകര്‍ത്ത പൊലിസ് നടപടിയില്‍ വ്യാപക പ്രതിഷേധം
വില്യാപ്പള്ളി: പൊള്ളുന്ന വേനലില്‍ പൊതുജനങ്ങള്‍ക്കായി എസ്.കെ.എസ്.എസ്.എഫ് മയ്യന്നൂര്‍ മലോല്‍ ശാഖാ കമ്മിറ്റി സ്ഥാപിച്ച കുടിവെള്ള ബൂത്ത് പൊലിസ് തകര്‍ത്തതില്‍ പ്രതിഷേധം.
ചിലരുടെ പരാതിയെ തുടര്‍ന്നാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ബൂത്ത് ഏകപക്ഷീയമായി തകര്‍ത്തത്. ശംസുല്‍ ഉലമയുടെ പേരിലായിരുന്നു കുടിവെള്ളബൂത്ത് സ്ഥാപിച്ചത്. ശംസുല്‍ ഉലമയുടെ പേര് വെക്കുകയാണെങ്കില്‍ ബൂത്ത് അനുവദിക്കുകയില്ലെന്ന് ഒരു വിഭാഗം ഭീഷണിമുഴക്കിയിരുന്നു. ഇതിനു ഒത്താശ ചെയ്തുകൊണ്ടാണ് പൊലിസ് ബൂത്ത് തകര്‍ത്തത്.
നിയമവും നീതിയും നടപ്പിലാക്കേണ്ട പൊലിസ് ഒരു മുന്നറിയിപ്പുമില്ലാതെ പക്ഷപാതപരമായി പ്രവൃത്തിക്കുകയും പ്രശ്നം വഷളാക്കുകയുമാണ് ചെയ്തതെന്ന് വില്ല്യാപ്പള്ളി പഞ്ചായത്ത് എസ്.വൈ.എസ്, എസ്.എം.എഫ് കമ്മിറ്റികള്‍ ആരോപിച്ചു. ഉസ്മാന് അഹ്സനി അധ്യക്ഷനായി. ശറഫുദ്ദീന്‍ ബാഖവി, വരയാലില്‍ മൊയ്തു ഹാജി, റാഹത്ത് കുഞ്ഞബ്ദുല്ല ഹാജി, നവാസ് കോറോത്ത്, അമ്മാടി അമ്മദ് ഹാജി, കണ്ണോത്ത് മൊയ്തു ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."