HOME
DETAILS

നാദാപുരം മാലിന്യ പ്ലാന്റ്: സമരക്കാരുമായി നടന്ന ചര്‍ച്ച ഫലം കണ്ടില്ല

  
backup
April 27 2018 | 05:04 AM

%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1

 

 

നാദാപുരം: ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌കരണ പ്ലാന്റിലെ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സമര സമിതിയുമായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമായില്ല.
കലക്ടറുമായി ചര്‍ച്ചക്ക് വഴിയൊരുക്കിയ ശേഷമേ തീരുമാനം അറിയിക്കുകയുള്ളൂവെന്ന് സമര സമിതി പ്രവര്‍ത്തകര്‍ അറിയിച്ചതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.
പ്ലാന്റ് പരിസരത്ത് നേരത്തെ കുഴിച്ചിട്ട മാലിന്യം എടുത്തു മാറ്റിയ ശേഷം കലക്ടറുമായി ചര്‍ച്ചയാവാമെന്ന ഗ്രാമപഞ്ചായത്ത് അധികൃതരുടെ ആവശ്യം സമര സമിതി അംഗീകരിച്ചില്ല. ഒരാഴ്ചക്കകം കലക്ടറെ കാണാന്‍ അവസരം ഒരുക്കാമെന്ന ധാരണയിലാണ് ചര്‍ച്ച അവസാനിപ്പിച്ചത്. പ്ലാന്റില്‍ നേരത്തെ കുഴിച്ചിട്ട മാലിന്യം നീക്കം ചെയ്യുന്നതിന് കലക്ടറുടെ ഉത്തരവുമായി എത്തിയ ഗ്രാമപഞ്ചായത്ത് ജീവനക്കാരെ സമരക്കാര്‍ കഴിഞ്ഞ ദിവസം തടഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ ഗ്രാമപഞ്ചയാത്ത് ഓഫിസില്‍ ചര്‍ച്ച നടന്നത്.
ദുരന്ത നിവാരണ ആക്ട് പ്രകാരമാണ് കലക്ടര്‍ പ്ലാന്റില്‍നിന്ന് മാലിന്യം നീക്കാന്‍ ഉത്തരവിറക്കിയത്. ഏപ്രില്‍ 15നകം ഇത് നടപ്പിലാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് സെക്രട്ടറി പി.എം സുരേഷ് ബാബു, അസിസ്റ്റന്റ് സെക്രട്ടറി ജി. അനില്‍കുമാര്‍ എന്നിവര്‍ മാലിന്യങ്ങള്‍ എടുത്തു മാറ്റാനായി പൊലിസ് അകമ്പടിയോടെ രണ്ടു തവണ നടത്തിയ ശ്രമമാണ് സമരക്കാരുടെ ഉപരോധത്തെ തുടര്‍ന്ന് പരാജയപ്പെട്ടത്.
കലക്ടറുടെ ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാത്തതില്‍ പഞ്ചായത്ത് ഭരണ സമിതിയും സെക്രട്ടറിയും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉയര്‍ന്നു. കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്തതിന് സെക്രട്ടറിയാണ് മറുപടി നല്‍കേണ്ടതെന്ന് പ്രസിഡന്റ് എം.കെ സഫീറ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago