കാളാണ്ടിത്താഴം ജങ്ഷനില്‍ സ്ഥിരം വേഗനിയന്ത്രണം വേണമെന്ന ആവശ്യം
കോഴിക്കോട്: സി.ഡബ്യു.ആര്.ഡി.എം-പനാത്തുതാഴം ബൈപാസിലെ കാളാണ്ടിത്താഴം ജങ്ഷനില്‍ സ്ഥിരം വേഗനിയന്ത്രണ സംവിധാനം വേണമെന്ന് നാട്ടുകാര്‍. കഴിഞ്ഞദിവസം 15കാരന്റെ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്ന് ഇവിടെ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതു പര്യാപ്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തെയും സ്പീഡ് ബ്രേക്കര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് കാണാതാവുകയായിരുന്നു. ഇതാണ് അപകടത്തിനു ഇടയാക്കിയതെന്നാണ് ഇവര്‍ പറയുന്നത്.
മൂഴിക്കലില്‍നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് കടന്നുപോകുന്നത് പുതിയ ബൈപാസ് മുറിച്ചുകടന്നാണ്. അത്യാസന്ന നിലയിലുള്ള രോഗികളുമായി കുതിച്ചുപായുന്ന വാഹനങ്ങള്‍ ബൈപാസില്‍ വലിയവേഗത്തില്‍ പോകുന്ന വാഹനങ്ങളെ ശ്രദ്ധിക്കുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കുന്നത്. ഇവിടെ സിഗ്നല്‍ വേണമെന്ന് നേരത്തെ സമീപവാസികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നടപ്പായില്ല. ബൈവാസില് രണ്ടു ജങ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുണ്ട്. എല്ലാ ജങ്ഷനുകളിലും സിഗ്നല്‍ സ്ഥാപിക്കുന്നത് സുഗമമായ യാത്രക്ക് തടസമാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബൈപാസിലേക്ക് പ്രവേശിക്കുന്ന സര്‍വിസ് റോഡുകളില്‍ വരമ്പ് സ്ഥാപിച്ചാല്‍ പരിഹാരമാകുമെന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."