ഹോണ്‍ മുഴക്കാതെ...
കോഴിക്കോട്: സംസ്ഥാന പൊലിസ് വിഭാഗത്തിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ 'നോ ഹോണ്‍' ദിനം ആചരിച്ചു. ശബ്ദമലിനീകരണത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും ലഘുലേഖ വിതരണവും നടന്നു.
ചേവായൂര്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ ഡ്രൈവിങ് ടെസ്റ്റിനെത്തിയവര്‍ക്ക് നടത്തിയ ബോധവല്‍ക്കരണ ക്ലാസ് ഇ.എന്‍.ടി വിദഗ്ധന്‍ ഡോ. ഒ.എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പി. പോള്‍സണ്‍ അധ്യക്ഷനായി. ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍മാരായ സനില്‍കുമാര്‍, പി. സുനീഷ്, ജെ.സി.ഐ ഫൗണ്ടേഷന്‍ പ്രതിനിധി ദീപക് സംബന്ധിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കലും ലഘുലേഖ വിതരണവും നടന്നു.
കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മേയര്‍ പറഞ്ഞു.
ഉദ്ഘാടന ശേഷം മേയര്‍ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുകയും ചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ. ഉമ്മര്‍ അധ്യക്ഷനായി. ഡോ. എന്‍. സുല്‍ഫി, ഡോ. എ.കെ അബ്ദുല്‍ ഖാദര്‍, ക്യാപ്റ്റന്‍ ദിനഖര്‍ കരുണാകരന്‍, വിശ്വജിത്ത്, ഡോ. ഒ.എസ് രാജേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."