ഇരുപതു വര്‍ഷത്തിലേറെയായി തരിശായി കിടക്കുന്ന പാടശേഖരത്തില്‍ കൃഷിയിറക്കുമെന്ന്
കുന്നംകുളം: കക്കാട് തിരുത്തിക്കാട് മേഖലയില്‍ ഇരുപതു വര്‍ഷത്തിലേറെയായി തരിശായി കിടക്കുന്ന പാടശേഖരത്തില്‍ ജനകീയ കൂട്ടായ്മയില്‍ കൃഷിയിറക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
29ന് നിലം ഉഴല്‍ ആരംഭിക്കും. വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കൃഷിയിറക്കുന്നതിന്റെ മുന്നോടിയായി നാളെ നഗരസഭയുടെ നേതൃത്വത്തില്‍ നിലം ശുചീകരിക്കും. വഴിയാത്രക്കാരും മറ്റും വയലിലേക്കു വലിച്ചെറഞ്ഞ കുപ്പികളുള്‍പടേയുള്ള മാലിന്യങ്ങള്‍ ജനകീയ പങ്കാളിത്തതോടെ ശേഖരിക്കും.
വര്‍ഷങ്ങളായി തരിശായി കിടക്കുന്ന വയലില്‍ ട്രാക്റ്റര്‍ ഇറക്കി നിലം ഉഴുതെടുക്കുന്നതിനു ഇത്തരത്തില്‍ വലിച്ചെറിയപെട്ട കുപ്പികള്‍ തടസമാണെന്നതിനാലാണ് ഇതു ശേഖരിക്കുന്നത്. നാളെ നടക്കുന്ന നില ശുചീകരണ പരിപാടിയില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, കുടംബശ്രീപ്രവര്‍ത്തകര്‍, പാടശേഖര സമിതികള്‍, യുവജനസംഘടനകള്‍ തുടങ്ങി ഇരനൂറിലേറെ പേര്‍ പങ്കെടുക്കും.
നിലം ഉഴല്‍, തോടുകളും ഇടവഴികളും വൃത്തിയാക്കല്‍ എന്നീ പ്രവര്‍ത്തികള്‍ക്ക് നഗരസഭ മൂന്നു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷിയറക്കല്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മുന്‍ നഗരസഭ ചെയര്‍മാന്‍ പി.ജി ജയപ്രകാശ്, കെ.കെ നൗഫല്‍, ശിവദാസന്‍ മണിയില്‍, ദാസന്‍ കരുമത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."