സഊദിയില്‍ പൊടിക്കാറ്റും മഴയും ആലിപ്പഴ വര്‍ഷവും; കനത്ത നാശനഷ്ടം
റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കനത്ത കാറ്റിലും മഴയിലും ആലിപ്പഴ വര്‍ഷത്തിലും വന്‍ നാശ നഷ്ടം. ഒരാഴ്ചയോളം നീണ്ടു നില്ക്കുന്ന മഴയും പൊടിക്കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോര്‍ട്ടുകള്‍ സത്യമാക്കി ഏതാനും ദിവസങ്ങള്‍ മുന്‍പ് ആരംഭിച്ച കാലാവസ്ഥാ വ്യതിയാനം വിവിധ മേഖലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പലയിടത്തും ഇപ്പോഴും കാലാവസ്ഥാ വ്യതിയാനം തുടരുകയാണ്. വിവിധയിടങ്ങളില്‍ കനത്ത പൊടിക്കാറ്റിന് അകമ്പടിയായെത്തിയ അതി ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും നാശ നഷ്ടങ്ങളുടെ തോത് കൂട്ടി. പല സ്ഥലത്തും വൈദ്യുതി തടസ്സവും ഉണ്ടായിട്ടുണ്ട്.
ഖസീം, കിഴക്കന്‍, മധ്യ പ്രവിശ്യയില്‍ പൊടിക്കാറ്റ് ശക്തമായി തുടരുകയാണ്. ഖസീമില്‍ രാവിലെയാരംഭിച്ച മഴയില്‍ വന്‍ നാശനഷ്ടമുണ്ടായി. രാവിലെ മുതല്‍ അതിശക്തമായ മഴയാണ് ഖസീം പ്രവിശ്യയില്‍. ഉച്ചയോടെ ആലിപ്പഴവര്‍ഷവും തുടങ്ങി. കാറ്റിലും മഴയിലും വിവിധ വാഹനങ്ങള്‍ തകര്‍ന്നു. കെട്ടിടങ്ങളും ഭാഗികമായി തകര്‍ന്നു. മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി തുടരുന്നുണ്ട്.
[video width="480" height="848" mp4="http://suprabhaatham.com/wp-content/uploads/2018/04/VID-20180426-WA0161.mp4"][/video]
വ്യത്യസ്ത കാലാവസ്ഥയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. ആഗോള തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗം കൂടിയാണ് രാജ്യത്തെ ഏതാനും മാസങ്ങളായി മാറി മറയുന്ന കാലാവസ്ഥാ മാറ്റാമെന്ന് പ്രവചനങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."