ചികിത്സയുടെ ചാര്‍ജ് ആശുപത്രികള്‍ പ്രദര്‍ശിപ്പിക്കണം: മന്ത്രി
കോഴിക്കോട്: ആരോഗ്യ രംഗത്ത് നിയമ നിര്‍മാണം നടത്താതെ മുന്നോട്ടുപോകാനാവില്ലെന്ന നിലയിലാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ പാസാക്കിയതെന്നും ബില്‍ പ്രാവര്‍ത്തികമാകുന്നതോടെ നല്കുന്ന ചികിത്സയുടെ ചാര്‍ജ് ആശുപത്രികള്‍ പ്രദര്‍ശിപ്പിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.
കേരള നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുജനാരോഗ്യ രംഗത്ത് ജി.ഡി.പിയുടെ ഒരു ശതമാനത്തില്‍ താഴെ തുക ചെലവഴിക്കുന്ന രാജ്യമായ ഇന്ത്യയില്‍ പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ നല്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ 946 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാനുള്ള നടപടിയുടെ ഭാഗമായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഒരു മാസത്തിനുള്ളില്‍ 105 കേന്ദ്രങ്ങള്‍ കൂടി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഇ.കെ വിജയന് എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. ബി. ഇക്ബാല്‍ വിഷയം അവതരിപ്പിച്ചു. എം.എല്‍.എമാരായ സി.കെ നാണു, കാരാട്ട് റസാഖ്, ഡോ. എം.കെ മുനീര്‍, പി.ടി.എ റഹീം, വി.കെ.സി മമ്മദ് കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."