കാലവര്‍ഷം എത്തി: ആദ്യ ദിനം ജനജീവിതം ദുസഹമാക്കി
കൊച്ചി: കാത്തിരുന്ന് കാലവര്‍ഷം എത്തിയെങ്കിലും ആദ്യ ദിവസം തന്നെ മഴ ജനജീവിതം ദുസഹമാക്കി. ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസം പകരാന്‍ എല്ലാവരും മഴക്കാലമെത്താന്‍ കൊതിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ കാലവര്‍ഷം എത്തിയതോടെ നഗരത്തില്‍ വെള്ളക്കെട്ടും ഗതാഗത തടസവും അനുഭവപ്പെട്ടു.
മഴ അതിശക്തമായില്ലെങ്കില്‍ പോലും റോഡില്‍ രൂപപ്പെട്ടിരുന്ന കുഴികള്‍ നിറഞ്ഞ്കവിഞ്ഞ് റോഡ് ഏത് കുഴി ഏത് എന്നറിയാന്‍ പറ്റാത്ത അവസ്ഥയിലായി. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതിരുന്നതാണ് കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഗതാഗതം താറുമാറാകാന്‍ കാരണമായത്. തേവര, വൈറ്റില, എം.ജി റോഡ്, ബാനര്‍ജി റോഡ്, കലൂര്‍, പാലാരിവട്ടം, മരട് എന്നിവിടങ്ങളില്‍ ഗാതഗക്കുരുക്കില്‍പ്പെട്ട് വാഹനങ്ങളുടെ നീണ്ടനിര തന്നെ കാണാമായിരുന്നു. കാനകള്‍ പൂര്‍ണമായും വൃത്തിയാക്കാന്‍ സാധിക്കാത്തതും വെള്ളക്കെട്ടിന്റെ വ്യാപ്തി കൂട്ടി.
റോഡിലൂടെ ഒഴുകിവന്ന മലിനജലം കാല്‍നട യാത്രക്കാര്‍ക്കും മാര്‍ഗതടസമുണ്ടാക്കി. ബോട്ട് സര്‍വീസിനെയും മഴ സാരമായി ബാധിച്ചു. ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി- എറണാകുളം, കുമ്പളം- തേവര തുടങ്ങിയ ബോട്ട് സര്‍വീസുകളും സമയം തെറ്റിയാണ് സര്‍വീസ് നടത്തിയത്. ഉച്ചയ്ക്കു ശേഷം മഴ കാര്യമായി പെയ്യാതിരുന്നതിനാല്‍ വിദ്യാര്‍ഥികളെ മഴ സാരമായി ബാധിച്ചില്ല. വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുന്നതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വര്‍ധിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."