HOME
DETAILS
MAL
മലാപറമ്പുള്പ്പെടെ നാല് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം
backup
June 08 2016 | 04:06 AM
തിരുവനന്തപുരം: കോഴിക്കോട് മലാപറമ്പ് സ്കൂള്‍ ഉള്‍പ്പെടെ അടച്ചുപൂട്ടല്‍ നേരിടുന്ന നാല് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് എ.ജി ഹൈക്കോടതിയെ അറിയിച്ചു. മലാപറമ്പ്, മങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് എന്നീ സ്കൂളുകള്‍ ഏറ്റെടുക്കാന്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ട സ്കൂളുകള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതിയെയും അറിയിച്ചിട്ടുണ്ട്. സ്കൂളുകള്‍ അടച്ചുപൂട്ടലല്ല പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."