കുമളിയില്‍ വ്യവസായ യൂണിറ്റ് കൊണ്ടുവരും: ഇ.എസ് ബിജിമോള്‍
കുമളി: കാര്‍ഷികമേഖലയെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകര്‍ നാണ്യ വിളകളുടെ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണെന്നും ഇത് പരിഹരിക്കുന്നതിനായി കുമളിയില്‍ നാണ്യവിളകളുടെ സംഭരണ വിതരണകേന്ദ്രം കൊണ്ടുവരുമെന്നും ഇ.എസ്. ബിജിമോള്‍ എം.എല്‍. എ. നാണ്യവിളകള്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി വിറ്റഴിക്കുന്ന ഒരു യൂണിറ്റ് വ്യവസായ വകുപ്പിന് കീഴില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും ബിജിമോള്‍ വ്യക്തമാക്കി.
പീരുമേട് മണ്ഡലത്തില്‍ നിന്നും തന്നെ വിജയിപ്പിച്ച ജനങ്ങളെ നേരില്‍ കണ്ട് നന്ദിപറയുന്നതിന്റെ ഭാഗമായി കുമളി പഞ്ചായത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു ബിജിമോള്‍.
വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജനുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും, സ്ഥലം അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉടന്‍ തന്നെ ചര്‍ച്ചയും തീരുമാനങ്ങളും കൈക്കൊള്ളുമെന്നും ബിജിമോള്‍ പറഞ്ഞു.
ഇന്നലെ രാവിലെ കുമളി പഞ്ചായത്തിലെ ചോറ്റുപാറയില്‍ നിന്നും ആരംഭിച്ച പര്യടനം സ്പ്രിംഗ് വാലി, കൊല്ലം പട്ടട, പെരിയാര്‍ കോളനി, ലബ്ബക്കണ്ടം, മന്നാക്കുടി, തേക്കടി, ഗാന്ധിനഗര്‍ കോളനി, റോസാപ്പൂക്കണ്ടം, കുമളി ടൗണ്‍, വലിയകണ്ടം, ഒന്നാം മൈല്‍, മുരിക്കടി, ലക്ഷംവീട് കോളനി, അട്ടപ്പള്ളം , അമരാവതി, രാജീവ്ഗാന്ധി കോളനി, ശാന്തിഗിരി, പത്തുമുറി, കന്നിമല, പുതുക്കാട്, കല്ലുപുര. എന്നിവിടങ്ങള്‍ സന്ദര്‍ശിച്, വൈകിട്ട് വെള്ളാരംകുന്നില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."