യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഹിലരി ക്ലിന്റന് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായി ഹിലരി ക്ലിന്റന് മത്സരിക്കുമെന്ന് ഉറപ്പായി. ബെര്‍ണി സാന്റേഴ്സിനെ പിന്നിലാക്കിയാണ് അവര്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.
സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പ്രൈമറികളില്‍ യു.എസിലെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥി ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയയില്‍ ഇന്നലെ നടന്ന പ്രൈമറിയിലും ഹിലരി മുന്നിലെത്തി. അമേരിക്കയിലെ വലിയ സംസ്ഥാനമായ ഇവിടെ 257 പ്രതിനിധികളുടെ പിന്തുണയുമായ് 56 ശതമാനം നേടിയാണ് ഹിലരി മുന്നിലെത്തിയത്. സാന്‍ഡേഴ്സിന് 43.1 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
ന്യൂജേഴ്സി, ന്യൂമെക്സിക്കൊ, സൗത്ത് ദക്കോഡ സംസ്ഥാനങ്ങള്‍ ഹിലരിക്കൊപ്പം നിന്നപ്പോള്‍, നോര്‍ത്ത് ദക്കോഡ, മൊണ്ടിയാന സംസ്ഥാനങ്ങളിലാണ് സാന്‍ഡേഴ്സ് മുന്നിട്ടുനിന്നത്. അടുത്തമാസം നടക്കുന്ന ദേശീയ കണ്‍വന്‍ഷനിലാണ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."