HOME
DETAILS

വഴിയോരങ്ങളില്‍ കച്ചവടക്കാരുടെ വ്യാപക കൈയേറ്റം

  
backup
January 01, 2019 | 5:16 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d

തുറവൂര്‍: ദേശീയപാതയുടെ ഇരുവശങ്ങളും കൈയേറിയുള്ള വഴിയോര കച്ചവടക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള പാതയോരത്താണു കൈയേറ്റം വ്യാപകമായിരിക്കുന്നത്. ദേശീയപാതയ്ക്ക് വീതികൂട്ടുന്നതിനു വേണ്ടി സ്ഥലം ദേശീയപാത അതോറിറ്റി അക്വയര്‍ ചെയ്തിരിക്കുകയാണ്. വീതികൂട്ടുമ്പോള്‍ വഴിയോര കച്ചവടക്കാര്‍ക്കെല്ലാം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നുള്ള പ്രതിക്ഷയിലാണു പുതുതായി ധാരാളം പേര്‍ ദേശീയ പാതയോരത്ത് ഇപ്പോള്‍ അനധികൃതമായി ഷെഡുകള്‍ കെട്ടി കച്ചവടം തകൃതിയായി നടത്തിവരുന്നത്.
തുറവൂര്‍ കവലയില്‍ നിന്ന് തെക്കക്കോട്ടുള്ള പാതയോരത്ത് തന്നെ കഴിഞ്ഞ ആഴ്ചയില്‍ ധാരാളം കടകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഈ കടകളിലെ വൈകിട്ടുള്ള കച്ചവടങ്ങള്‍ കണ്ടിട്ടും അവ നീക്കം ചെയ്യാനോ മറ്റു നടപടികള്‍ സ്വീകരിക്കാനോ ദേശീയപാത അധികൃതര്‍ തയാറാകാത്തതില്‍ ജനങ്ങള്‍ക്കു ശക്തമായ പ്രതിഷേധമുണ്ട്. നടപ്പാത കൈയേറിയുള്ള അനധികൃത കച്ചവടം മൂലം കാല്‍നട യാത്രക്കാര്‍ക്ക് സ്വസ്ഥമായി സഞ്ചരിക്കാന്‍ കഴിയുന്നില്ല.
വാഹനങ്ങളുടെ പാര്‍ക്കിങ്ങും പല സ്ഥലത്തും നടപ്പാത കൈയേയാണ്. ജനങ്ങള്‍ക്ക് ശല്യമായിട്ടുള്ള അനധികൃത വാഹന പാര്‍ക്കിങ്ങും വഴിയോരം കൈയേറിയുള്ള കച്ചവടങ്ങളും മറ്റും അവസാനിപ്പിക്കുന്നതിനു നിയമനിര്‍മാണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകുകതന്നെ വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  7 days ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

പുതിയ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിൽ; പൊലിസ് നീക്കം അർദ്ധരാത്രിയോടെ

Kerala
  •  7 days ago
No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  8 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  8 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  8 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  8 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  8 days ago