മന്നം ജയന്തിദിനം പ്രവൃത്തി ദിനമാക്കിയ ഉത്തരവ് പ്രതിഷേധാര്‍ഹം: എം. ലിജു
ആലപ്പുഴ: സര്‍ക്കാരിന്റെ രാഷ്ട്രീയ പരിപാടിയായ ഇന്നു നടക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്നു അവധി നല്കി മന്നം ജയന്തിദിനം പ്രവൃത്തി ദിനമാക്കിയ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രതിഷേധാര്‍ഹമെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു. നവോത്ഥാന നായകനായ മന്നത്ത് പദ്മനാഭനെ അപമാനിക്കുന്ന നടപടിയാണു കലക്ടറുടെ ഉത്തരവ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് വര്‍ഗീയ മതിലിന് ആളെക്കൂട്ടുന്ന നടപടിയാണു സി.പി.എമ്മും ഇടതുപക്ഷവും ചെയ്യുന്നത്. സര്‍ക്കാര്‍ നിര്‍മിക്കുന്നത് വര്‍ഗീയ മതിലാണെന്ന് തിരിച്ചറിഞ്ഞ് വനിതകള്‍ പിന്മാറിയപ്പോള് മതിലിന് ആളെക്കൂട്ടാനാണു തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി മതിലില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്നു അവധി അനുവദിക്കരുതെന്നും മന്നം ജയന്തി ദിനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രവൃത്തിദിനമാക്കിയ നടപടി പിന്‍വലിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."