HOME
DETAILS

പരിയാരത്ത് വിദ്യാര്‍ഥി സമരം

  
backup
January 02, 2020 | 5:16 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%b8
 
 
 
 
 
 
 
 
 
 
 
 
 
 
 
 
സ്വന്തം ലേഖകന്‍
തളിപ്പറമ്പ് (കണ്ണൂര്‍): പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സ്വാശ്രയ ഫീസടക്കാന്‍ വിസമ്മതിച്ച പി.ജി, എം.ബി.ബി.എസ് വിദ്യാര്‍ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍. 
2018 ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികളായ 69 പേരും പി.ജി വിദ്യാര്‍ഥികളായ 100 പേരുമാണ് സമരത്തിനിറങ്ങിയത്. ഹൈക്കോടതിയില്‍ സര്‍ക്കാരിനെതിരേ കേസ് നല്‍കിയതിനാല്‍ ഫീസടക്കാന്‍ സാവകാശം വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ ക്ലാസിലെത്തിയ വിദ്യാര്‍ഥികളെ ഫീസടച്ചില്ലെന്ന കാരണംപറഞ്ഞ് പുറത്താക്കുകയായിരുന്നു. മെഡിക്കല്‍കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ അതിന്റെ ആനുകൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും ലഭിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ മെറിറ്റ് സീറ്റില്‍ ഫീസ് 30,000 രൂപ മാത്രമാണെന്നിരിക്കെയാണ് സ്വാശ്രയ ഫീസായ ആറുലക്ഷം രൂപ അടയ്ക്കാത്തതിന്റെ പേരുപറഞ്ഞ് തങ്ങളെ പുറത്താക്കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പി.ജി വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുവരുന്ന അലവന്‍സ് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ നിര്‍ത്തലാക്കുകയും അറ്റന്റന്‍സ് നല്‍കാതിരിക്കുകയുമാണെന്ന് പി.ജി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജിതിന്‍ സുരേഷ് പറഞ്ഞു. 
2018 ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കും ഫീസിന്റെ പേരില്‍ അറ്റന്റന്‍സ് നിഷേധിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. എന്നാല്‍, ഡിസംബര്‍ 31നകം 5,60,000 രൂപ ഫീസും 40,000 രൂപ ട്യൂഷന്‍ ഫീസും അടക്കാത്തപക്ഷം ക്ലാസില്‍ നിന്ന് പുറത്താക്കുമെന്നു നേരത്തേ അറിയിച്ചിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; ഷാര്‍ജയും അജ്മാനും ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു

uae
  •  2 months ago
No Image

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ വെച്ച്  ശ്വാസതടസം; മരണം രണ്ടായി; രണ്ടുപേര്‍ ചികിത്സയില്‍ 

Kerala
  •  2 months ago
No Image

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്; ജീവനക്കാര്‍ സുരക്ഷിതർ

International
  •  2 months ago
No Image

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടത് ചെറിയ ക്രാക്കുകള്‍; വാട്ടര്‍ പ്രൂഫിങ് ചെയ്ത് പരിഹരിക്കാവുന്ന വിഷയമാണത്; വിശദീകരണവുമായി ഊരാളുങ്കല്‍ 

Kerala
  •  2 months ago
No Image

പോര്‍ക്ക് മന്തി വിളമ്പുന്ന റംസാന്‍ ആശംസ കാര്‍ഡ്; ചേര്‍ത്തല സ്വദേശിക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  2 months ago
No Image

'പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ ചതിച്ചു'; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച്

National
  •  2 months ago
No Image

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് നാലംഗ സംഘം

Kerala
  •  2 months ago
No Image

പത്തനംതിട്ടയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Kerala
  •  2 months ago
No Image

വേനല്‍ കടുത്തു, കുപ്പിവെള്ളവും ഐസും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം...; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

Kerala
  •  2 months ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ എന്ത് പറയും? ; ഇന്ന് രാത്രി 8.30 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

National
  •  2 months ago