HOME
DETAILS

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ഷെയര്‍ ഉള്ള കമ്പനികള്‍ക്ക് 72 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നിര്‍ബന്ധം; ഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം

  
February 25, 2026 | 2:33 AM

Bahrain Mandates BD 30000 Bank Guarantee for Foreign-Partnered Companies

മനാമ: ബഹ്‌റൈനില്‍ വിദേശ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കമ്പനികള്‍ക്ക് 30,000 ബഹ്‌റൈനി ദിനാര്‍ (ഏകദേശം 72 ലക്ഷം രൂപ) ബാങ്ക് ഗ്യാരന്റി നിര്‍ബന്ധമാക്കുന്ന നിയമ ഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. വാണിജ്യ കമ്പനി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 264ലാണ് നിര്‍ണായകമായ ഈ ഭേദഗതി കൊണ്ടുവരുന്നത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റ് ഈ തീരുമാനമെടുത്തത്. കടലാസ് കമ്പനികളെ (Shell Companies) നിയന്ത്രിക്കാനും പ്രാദേശിക വിപണിയെ സംരക്ഷിക്കാനുമാണ് ഈ നീക്കം. വിപണിയില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഗൗരവകരമായ നിക്ഷേപങ്ങള്‍ മാത്രം പ്രോത്സാഹിപ്പിക്കുക. ബിസിനസ് പരാജയപ്പെട്ട് നിക്ഷേപകര്‍ രാജ്യം വിടുന്ന സാഹചര്യം ഉണ്ടായാല്‍ തദ്ദേശീയര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയും ഇതിന്റെ ലക്ഷ്യമാണ്.
എം.പി ജലീല അല്‍ അലവിയാണ് ഈ ബില്ല് അവതരിപ്പിച്ചത്. പല വാണിജ്യ യൂണിറ്റുകളും അടഞ്ഞുകിടക്കുന്നതും ചുരുങ്ങിയ കാലം മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയുടെ ലക്ഷണമാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, ഈ തുക ഒരു ഫീസല്ലെന്നും മറിച്ച് നിക്ഷേപകരുടെ പ്രതിബദ്ധത ഉറപ്പാക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും എം.പി മംദൂഹ് അല്‍ സാലിഹ് വ്യക്തമാക്കി. ഈ തുക പൂര്‍ണ്ണമായും തിരികെ ലഭിക്കുന്നതാണ്. യഥാര്‍ത്ഥ നിക്ഷേപകരെ ഈ തീരുമാനം പിന്നോട്ട് നയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹസ്സന്‍ ഇബ്രാഹിം ഹസ്സന്‍, ഹിഷാം അബ്ദുല്‍ അസീസ് അല്‍ അവാദി തുടങ്ങിയ ചില അംഗങ്ങള്‍ നിക്ഷേപ അന്തരീക്ഷത്തെ ബാധിക്കുമോ എന്ന കാര്യത്തില്‍ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും, പ്രാദേശിക വിപണിയുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ഭേദഗതി പാസാക്കുകയായിരുന്നു. വിദേശ നിക്ഷേപകര്‍ ഉള്‍പ്പെടുന്ന ബിസിനസ്സുകളില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ഈ നിയമം സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Summary: The Bahraini Parliament has approved a significant amendment to Article 264 of the Commercial Companies Law. This new regulation requires companies with non-Bahraini partners to provide a BD 30,000 bank guarantee to operate in the kingdom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് കൂട്ടത്തല്ല് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം; വനിതകൾക്ക് നേരെ ആക്രോശവും, ചീത്തവിളിയും 

Kerala
  •  7 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം; രാജ്യത്ത് എല്‍പിജി ഉപയോഗത്തില്‍ ഗണ്യമായ കുറവ് 

National
  •  7 days ago
No Image

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ കൂട്ടത്തല്ല്; സംഘര്‍ഷത്തില്‍ പൊലിസിനും പരിക്ക് 

Kerala
  •  7 days ago
No Image

ആശ്വാസ മഴ; 22 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, ഇടിമിന്നലിനും സാധ്യത 

Kerala
  •  7 days ago
No Image

ചൂടിന് ശമനമില്ല; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾക്ക് താൽക്കാലിക നിരോധനം 

Kerala
  •  7 days ago
No Image

വീണ്ടും സ്‌ഫോടനം; തമിഴ്‌നാട്ടില്‍  രക്ഷാപ്രവര്‍ത്തനത്തിനിടെ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി; 15 പേര്‍ക്ക് പരിക്ക് 

National
  •  7 days ago
No Image

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ: സ്കൂൾ അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു

Kerala
  •  7 days ago
No Image

ഇടുക്കിയിൽ വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ടു മരണം; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

പാകിസ്താനിലെ ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്; ഉപരോധം നീക്കാതെ ചര്‍ച്ചയില്ല, ആണവ സാധ്യത അടിസ്ഥാന അവകാശമെന്നും ഇറാന്‍ 

International
  •  7 days ago
No Image

സ്‌കൂൾ കഴിഞ്ഞ് മടങ്ങവേ അപകടം; ഹൈദരാബാദിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

National
  •  7 days ago