HOME
DETAILS

2018 പാലക്കാടിന് സമ്മാനിച്ചത്; സ്വപ്ന വാഗ്ദാനമായി കഞ്ചിക്കോട് ഫാക്ടറി

  
backup
January 01 2019 | 06:01 AM

2018-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

അലനല്ലൂര്‍: കേരളത്തിന്റെയും പാലക്കാടിന്റെയും ചിരകാല സ്വപ്നങ്ങളിലൊന്നായ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കേന്ദ്രസര്‍ക്കാര്‍ എഴുതിയ ചരമക്കുറിപ്പിന് കീഴില്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ കഴിഞ്ഞ വര്‍ഷം ഒപ്പ് വച്ചതോടെ പാലക്കാട് നിവാസികളുടെ സ്പന പദ്ധതിക്ക് മങ്ങലേറ്റിരിക്കയാണ്. റെയില്‍വേയ്ക്ക് പുതിയ കോച്ചുകള്‍ ആവശ്യമില്ലാത്തതിനാല്‍ പുതിയ കോച്ച് ഫാക്ടറിയും തുടങ്ങാന്‍ ഉദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി പീയുഷ് ഗോയല്‍ പാലക്കാട് പാര്‍ലിമെന്റംഗം എം.ബി രാജേഷിന് അയച്ച കത്ത് കഞ്ചിക്കോട് കോച്ച് ഫാക്ടറിയെന്ന അധ്യായത്തെ എന്നെന്നേക്കുമായി അടച്ചിരിക്കുകയാണ്.
മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മിക്കപ്പോഴും മങ്ങിയും ചിലപ്പോഴെങ്കിലും തെളിഞ്ഞും കത്തിയ പ്രതീക്ഷയുടെ ഒരു നാളമാണ് കേന്ദ്രസര്‍ക്കാര്‍ കെടുത്തിക്കളഞ്ഞിരിക്കുന്നത്. 1982ല്‍ കോട്ടമൈതാനത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് കേരളത്തിന് സമ്മാനമായി പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി എന്ന വാഗ്ദാനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നല്‍കുന്നത്. എന്നാല്‍ പല കാരണത്താല്‍ ഈ പദ്ധതി തീണ്ടുനിന്നു. തുടര്‍ന്ന് 2008-09ലെ ബജറ്റില്‍ പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നു.
പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് റെയില്‍വേ മന്ത്രാലയം റദ്ദാക്കുന്നത്. 2012-13 വര്‍ഷത്തെ ബജറ്റില്‍, സംയുക്ത സംരംഭമായോ പി.പി.പിയിലോ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിരുന്നു. പദ്ധതിക്കായി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏട്ടെടുത്തിരുന്നു. റെയില്‍വേയ്ക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്നും ഉടനടി മറ്റൊരു കൊച്ചു ഫാക്റ്ററി നിര്‍മിക്കേണ്ട കാര്യമില്ലെന്നുമാണ് റെയില്‍വേയുടെ നിലപാട്. പദ്ധതിയുമായി സഹകരിക്കാന്‍ ബി.ഇ.എം.എല്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും റെയില്‍വേ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 161 ഏക്കര്‍ ഭൂമിയിലേക്ക് കോച്ച് ഫാക്ടറി മാറ്റി സ്ഥാപിക്കാനാണ് റെയില്‍വേ നീക്കം നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പാലക്കാടും

അലനല്ലൂര്‍: പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കപ്പെട്ടതോടെ പാലക്കാട്ടുകാരുടെ മറ്റൊരു ദീര്‍ഘകാല ആവശ്യം 2018ല്‍പൂവണിഞ്ഞു. പാലക്കാട്ടുകാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആദ്യം മലപ്പുറത്തെ പാസ്‌പോര്‍ട്ട് കേന്ദ്രത്തെയും പിന്നീട് തൃശ്ശൂരിനേയും ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. വളരെക്കൂടുതല്‍ അപേക്ഷകറുള്ള ജില്ലയായിരുന്നിട്ടും പാലക്കാടിന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കപ്പെട്ടിരുന്നില്ല. പ്രതിദിനം ഏതാണ്ട് നാനൂറിനടുത്ത് അപേക്ഷകരുണ്ടായിട്ടും പാലക്കാടിന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിച്ചിരുന്നില്ല. പാലക്കാട്ടിലേതിനെക്കാള്‍ അപേക്ഷകര്‍ കുറവുളളയിടങ്ങളില്‍ പോലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു.
ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും ആവശ്യക്കാര്‍ക്ക് എത്തിച്ചേരാന്‍ എല്ലാ ഭൗതിക സാഹചര്യങ്ങളും ഉള്ള ഒലവക്കോട് പോസ്റ്റ് ഓഫളസില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിച്ചത് ് ജില്ലക്കാര്‍ക്ക് ഇരട്ടിമധുരമായി.

 

കാത്തിരിപ്പിനൊടുവില്‍ കലോത്സവ കിരീടവും


പാലക്കാട്: കഴിഞ്ഞ വര്‍ഷങ്ങളില്‍ ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെട്ട സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് പാലക്കാട് തിരിച്ചുപിടിച്ചത് അഭിമാനകരമായ നേട്ടമായി. എന്നാല്‍ സ്വര്‍ണക്കപ്പ് ജില്ലയിലെത്താത്തതില്‍ ദുഖിദരുമാണ് ജില്ലക്കാര്‍.
ഇതില്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യത്തിലാണ് പാലക്കാട്ടുകാര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  2 minutes ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  9 minutes ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  31 minutes ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  an hour ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  an hour ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  an hour ago
No Image

ലൈസൻസില്ലാത്ത യാത്രാ വാഹനങ്ങൾക്ക് 20,000 റിയാൽ വരെ പിഴ; ​ഗതാ​ഗത മേഖലയിൽ മാറ്റത്തിന് സഊദി അറേബ്യ

Saudi-arabia
  •  2 hours ago
No Image

കടുത്ത മുസ്‌ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു

International
  •  2 hours ago
No Image

ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

uae
  •  2 hours ago
No Image

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

crime
  •  3 hours ago